Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
നമ്മള്‍ പറഞ്ഞ പോലെ "
"ഡണ്‍.........ഞാന്‍ ഏറ്റു മോനെ " അയാള്‍ ഹാന്‍ഡ് ബാഗില്‍ ബിലാല്‍ കൊടുത്ത പണം തിരുകി വച്ച് കൊണ്ട് പറഞ്ഞു ....
"അപ്പോള്‍ നാളെ അടുത്ത സ്റെപ് എത്ര കാഷ് വേണമെങ്കിലും ചോദിച്ചോ ഞാന്‍ തരും ....എന്ത് ചെയ്തിട്ടായാലും ഇത് നടക്കണം "
ഓക്കേ .....പറഞ്ഞു അയാള്‍ പുറത്തേക്കു പോയി നിറഞ്ഞ മനസ്സും നിറഞ്ഞ പോക്കറ്റ്‌മായി അയാള്‍ അവിടെന്നു പടിയിറങ്ങി .....
-----------
നേരം പുലര്‍ന്നു ഹാജിയാരുടെ തറവാട്ടില്‍ സുഹ്റയുടെ പുലര്‍കാലം അവള്‍ നമസ്കരിച്ചു പ്രാര്‍ത്ഥിച്ചു ...എല്ലാം നല്ലത് വരുത്തണേ എന്ന് ...അത് കഴിഞ്ഞു അവള്‍ അടുക്കളയില്‍ കയറി അപ്പോഴേക്കും റുഖി ചായ ഒഴിക്കുകയായിരുന്നു .....മൂത്ത മകള്‍ വന്നു ഉമ്മയുടെ കഴുത്തിലൂടെ കയ്യിട്ടു ഒരു ഉമ്മ കൊടുത്തു ....
"ചായ താ ഉമ്മച്ചി ...." അവളുടെ കിളികൊഞ്ചല്‍ ....
"വയസ്സ് 21 ആയി ഇപ്പോഴും കൊച്ചു കോച്ചെന്ന വിചാരം നിനക്ക് താഴെ 4 അനിയത്തിമാര്‍ ഉണ്ട് രാവിലെ നീ എഴുന്നേല്‍ക്കുമ്പോള്‍ അവരെ കൂടി വിളിച്ചാല്‍ നിനക്കെന്തയിപ്പോകും അവര്‍ നിന്നെക്കാളും പഠിച്ചു ഉയരും എന്നാ അസൂയ ആണോ നീ അവരെ വിളിക്കാതെയിരിക്കുന്നത് ?"!
"രാവിലെ തന്നെ ചൂടിലാണല്ലോ ഭവതി ?...." സുഹ്റ റുഖിയുടെ മൂക്ക് പിടിച്ചു കറക്കി ....
"വേദനിക്കുന്നെടി വിടടി...." (മണകൊണാഞ്ചന്‍ സ്വരത്തില്‍ റുക്കി പറഞ്ഞു
മൂക്ക് അടഞ്ഞ സ്വരം കേട്ട് സുഹ്ര പൊട്ടിച്ചിരിച്ചു മുത്ത്മണി ചിതറിയപോലുള്ള പോലുള്ള അവളുടെ ചിരി കേട്ട് അല്പം ദേഷ്യത്തോടെ ....റുഖി പറഞ്ഞു മകളോട് ....
"എടി നിന്ട ചിരിയും കളിയും മൂക്ക് പിടിത്തവും ഒക്കെ നില്‍ക്കും
💬 Comments
View all comments