Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
ആ അര്‍ത്ഥങ്ങള്‍ ഒന്നും മനസ്സിലയാതെ ഇല്ല ...
വസന്തന് ബിലാല്‍ അവിടിരുന്ന ജോണി സ്പെഷ്യല്‍ എഡിഷന്‍ ഒരു ഡബിള്‍ ലാര്‍ജ് തന്നെ ഒഴിച്ചു ....
റൂമില്‍ ഉണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ്‌ല്‍ നിന്ന് mc ക്ലബ് സോഡയും വലിയ ശബ്ദത്തില്‍ പൊട്ടിച്ചു മുന്നില്‍ വച്ച് കൊടുത്തു "സന്തോഷത്തിനു അടിയണ്ണ കൂടെ അടിച്ച് കേറി വരീന്‍ "
കാട്ടു റമ്മടിച്ചു നടക്കുന്ന വസന്തന് എന്തോ അറിയാന എടുത്ത് ഒറ്റവലി ....
"എന്തോ കുടിയ അണ്ണാ നിങ്ങള് കുടിക്കുന്നെ വിസ്കി അങ്ങനല്ല കുടിക്കേണ്ടത് സിപ്പ് ചെയ്ത "
"കുഞ്ഞേ നമ്മള്‍ക്കെന്തോ സിപ്പ് ഒറ്റവലി ...ഹി ഹി "
വീണ്ടും രണ്ടെണ്ണം കൂടി ബിലാല്‍ ഒഴിച്ച് കൊടുത്തു ....
ഒരു 10000 രൂപയും വസന്തന്റെ കയ്യില്‍ വച്ചുകൊടുത്തു ...!!!
"ഇത് ഇന്ന് പോയതിന്‍റെ ടിപ്പ് ആയി ഇരിക്കട്ടെ ...."
വസന്തന്‍ ഞെട്ടി ടിപ്പ് കണ്ട് ....!!!
എന്നിട്ട് ബിലാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ... ഇളയിടം തറവാടിന്റെ മുറ്റം മുതല്‍ തിരിച്ചു ഹോട്ടല്‍ എത്തിയത് വരെ ഉള്ള കര്യനഗല്‍ വള്ളി പുള്ളി തെറ്റാതെ വസന്തന്‍ പറഞ്ഞു കൊടുത്തു ...
"ഇപ്പോഴാണ് ബാപ്പ നിങ്ങളെന്റെ ബാപ്പയായത് " എന്ന് സ്വന്തം ബാപ്പയെ കുറിച്ച് പറഞ്ഞു ഒരു ലാര്‍ജ് ഒഴിച്ച് ബിലാല്‍ വസന്തന്‍ സ്റ്റൈലില്‍ ഒറ്റവീശല്‍ ...
കൈപ്പത്തി വളച്ചു റ പോലെ ആക്കി മീശയടക്കം കൂട്ടി ചുണ്ട് തുടച്ചു തുടച്ചു കൊണ്ട് ബിലാല്‍ എഴുന്നേറ്റ് അവിടെന്നു ...
ആരോടെന്നില്ലാതായി പറഞ്ഞു ...
" അബ്ദുല്‍ഖാദര്‍ ഹാജ്ജി ...എന്‍റെ ബാപ്പയുടെ കുട്ടിക്കാലത്തെ സുഹൃത്ത് ....!!!" ഹ ഹ ഹ ....
"എന്താ കുഞ്ഞേ ഇത്രക്ക് ഇഷ്ടമുണ്ടയിട്ടു ആ കൊച്ചിനോട് തുറന്നു പറഞ്ഞില്ലേ ?...."
" അതൊക്കെ വേറെ ലൈന്‍ ആണ് മൂപ്പിനെ അവളോട് അങ്ങനെ ചോദിച്ച പല ചള്ള് പയ്യന്മാര അനുഭവം എനിക്കറിയാം ...അവള്‍ അങ്ങനെ വളയുന്ന ടൈപ്പ് അല്ല ...."
"ഓഹ്..."
"അതല്ലേ ഞാന്‍ വളഞ്ഞു പിടിക്കാന്‍ നോക്കുന്നെ ....അണ്ണന്‍ അടി ഒന്നോടെ ...."
"വേണ്ട വേണ്ട ...." വസന്തന്‍ അടിച്ച ഗ്ലാസ് കൈകൊണ്ടു മൂടികൊണ്ട്
💬 Comments
View all comments