0%

Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍ 2

Author : afsal Read All Parts 1643

….ഡി …റുഖി …..എവിടെ പോയി കിടക്കുന്നു ഹിമാറെ ഡി ഒന്നിങ്ങു വന്നെ

ലവന്‍ വന്നു സംസാരിച്ചത് വല്ലോം കേട്ടോ ഹിമാറെ………..

“എന്തരിക്ക പറയുന്നത് ……….” അവിടേക്ക് വന്നു ഹജിക്കയുടെ സഹധര്‍മ്മിണി ആശ്ചര്യത്തോടെ ചോദിച്ചു …….!!!

നീ ഒന്നും കേട്ടില്ലേ …….?

നിങ്ങള് പറയാതെ ഞാന്‍ കേക്കില്ല എന്നറിയാമല്ലോ ഇപ്പൊ എന്ത് ഇങ്ങനെ ചോയിക്കാനക്കൊണ്ട് ?……..ങേ ……….

എടി ഈ ഞായര്‍ അവര്‍ വരും മോളെ ക്കാണാന്‍ നീ അവളോട്‌ പറയു ……..എന്തേലും ചമയാനോ മറ്റോ ഉണ്ടേല്‍ വാങ്ങി വയ്ക്കാന്‍ പറ ………

വോ ഞമ്പരായം ഇക്ക …….പഷെങ്കി അവരെത്ര പേര് വരണണ്ട് ……തോനേം ആള്‍ക്കാര് വരുമാ?

രണ്ടു കാര്‍ നിറയെ കാണും അതൊക്കെ ഞാന്‍ നോക്കോളം നീ അവളെ ഒരുക്കാനുള്ള വല്ലോം വേടിക്കാന്‍ ഉണ്ടേല്‍ മേടിക്ക് അല്ലേല്‍ അവള നിര്‍ബധത്ത്തിനു അവള് ഈ ചടങ്ങ് മാറ്റി വപ്പിക്കും അതില്ല ഇതില്ല എന്ന് പറഞ്ഞു ………..

ഹാജിക്ക പാചക വിദക്തന്‍ മോയ്തുക്കോയ മൂപ്പര വീട്ടിലേക്ക് പോകാന്‍ ഇറങ്ങി ………..

മോയ്തുകോയ യെ കണ്ടു ……. വെറ്റില മുറുക്കി ചുവപ്പിച്ചു പച്ച വീതിയുള്ള ബെല്‍റ്റും വെള്ള ബനിയനും വെള്ളയില്‍ ഇളം നീല കളറില്‍ വരയുള്ള ലുങ്കി ഉടുത് അതിന്റെ ഒരറ്റം പിറകില്‍ കൈ കെട്ടി തിരുകി പിടിച്ചു തലയില്‍ തോപ്പിവച്ച ഒരു അസ്സല് കാക്ക ആണ് ഈ കോയ ………..മലപ്പുറം തങ്ങളങ്ങാടി സ്വദേശി ബാപ്പുട്ടി ഹാജ്ജിയുടെ മകന്‍

വകയില്‍ ഈ ഹജിക്കക്കും വടക്കോട്ട്‌ വേരുകള്‍ ഉണ്ട് പാരമ്പര്യം പറഞും കുടുംബമഹിമ പറയാനും പലപ്പോഴും ഹജിക്കയെ ചെറുതാക്കാനും പുത്തന്പണക്കാരന്‍ എന്ന് വിളിച്ചക്ഷേപിക്കാനും കോയ തന്നെ മുന്‍പന്തിയില്‍ പക്ഷെ അതൊന്നും ഹാജിക്ക കാര്യമായി എടുക്കാറില്ല …………

കാരണം അയാള്‍ ഇപ്പോഴും അപ്പോഴും എല്ലാം തോല്‍ക്കുന്നവരെ ഭാഗത്തെ നിലക്ക് കയുള്ളൂ …………..

ഇവിടെ അവര്‍ മത്സരം കൂടിയിട്ടില്ല ജയിക്കാനും തോല്‍ക്കാനും …..എന്നാലും ഹജിക്ക്യുടെ ചിന്ത സമ്പത്തില്‍ അവന്‍ എന്നേക്കാള്‍ മികച്ചതായാല്‍ അവന പുലയാട്ടു വിളിക്കും എന്നാ ചിന്ത അത് അസൂയ അല്ല ………..

ഇല്ലാത്തവന് ദൈവം കൊടുക്കാത്തത് എന്ന് വിശ്വസിച്ചു ആ ഇല്ലാത്തവന് തന്നാല്‍ ആകും

💬 Comments

View all comments