Chapter Title : ഹാഫ് സാരി [കൊമ്പൻ]
“ഇന്ന് കാലത്തു അവനെനീയെന്തിനാ തല്ലാൻ കയ്യോങ്ങിയെ.. പെണ്ണെ ഇതേ ശീലം കൊണ്ട് ഇരുന്നാലുണ്ടല്ലോ… കെട്ടിച്ചു വിടാനുള്ളതാ.. വളർത്തു ദോഷമെന്നെ പറയൂ നാട്ടാര്…”
“അതിനു ഇവളെയാര് കെട്ടാൻ?!!” ഞാഞ്ചിരിച്ചുകൊണ്ടത് പറയുമ്പോൾ അവൾക്കൊന്നും പറയാൻ കിട്ടാതെ പിറുപിറുത്തുകൊണ്ട്
ടപ്പേ ന്ന് വാതിലും വലിച്ചു ചാരിയടച്ചു കൊണ്ടവൾ മുറിയിൽ നിന്നിറങ്ങി.
“ടാ…ഞാൻ വന്ന കാര്യം മറന്നു... വല്യച്ഛൻ താഴെ നിന്നെ വിളിക്കുന്നു…..ചെല്ല്!!” വല്യമ്മ എന്റെ കയ്യില് പിടിച്ചു വലിച്ചു.
മനസ്സിൽ പ്രാകിക്കൊണ്ട് ഞാനാ സിഗരറ്റ് ഊതി തീർത്തു. കുറ്റി ബാല്കണിയിലെ റോസാപ്പൂ പൂച്ചെട്ടിയിലിട്ടു. വല്യമ്മയുടെ പിറകെ നടന്നു. നമ്രത അടുക്കളയിലെത്തിയിരുന്നു.
ഹാളിൽ ചാരിയിരിക്കുന്ന കരിംഭൂതം ഓഞ്ഞ ചിരിയുമായി എന്നെ വരവേറ്റു. “അനന്തൂ …. ഡാ ഒരു കുപ്പി വാങ്ങിയിട്ട് വരാമോ ??”
“ഇപ്പോഴോ ….അവിടെ തിരക്കുണ്ടാവും വല്യച്ചാ...” ഞാനൊഴിയാൻ ശ്രമിച്ചാലും നടക്കില്ലെന്നറിയാം...
“ഹാ ഇല്ലെടാ... പെട്ടന്ന് പോയിട്ട് വാ അനന്തൂ ...”
കോപ്പ് പറഞ്ഞിട്ട് ഇനി കാര്യമില്ല, മിലിറ്ററി കോട്ട അടിച്ചു തീർത്തിട്ട് പുറത്തുന്നു വാങ്ങിക്കുന്ന ഭൂതം!!
ഇയാളെ വെടിവെച്ചുകൊല്ലാൻ ആരുമില്ലേ കൊണാപ്പൻ ….
ഞാൻ വേഗം അങ്ങേരുടെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പാസ്പോര്ട്ട് ഓഫിസിന്റെ അടുത്തുള്ള ബീവറേജിലേക്ക് ചെന്നു. ശനിയാഴ്ച ആയോണ്ട് ചെറിയ തിരക്കുണ്ട്.
തിരികെയൊരു ഫുൾ മാൻഷൻ ഹൗസുമായെത്തി. ഇന്ന് ആരാണാവോ കരിമ്പൂതത്തിന്റെ ഇര. ഞാൻ ബൈക്ക് സൈഡ് സ്റ്റാൻഡ് ഇട്ടുകൊണ്ട് മുഖം കണ്ണാടിയിൽ നോക്കി. സിറ്റ് ഔട്ടിലേക്കിരുന്നു ആകാശത്തെ മഴക്കോള് നോക്കി. ഇല്ല … രാത്രിയെ മഴക്ക് സാധ്യത ഉള്ളൂ….
അകത്തു കരിമ്പൂതം കുളിച്ചു കുട്ടപ്പനായി എങ്ങോട്ടോ പോകാനായി നിക്കുന്നു. നശൂലം എവിടേലും പോട്ടെ…!!! വല്യമ്മയും കൂടെ
💬 Comments
View all comments