0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

ഒരു സിപ് എടുത്ത ശേഷം ടോണി പറഞ്ഞു, " കല്യാണം പെൺ വീട്ടുകാർ ആണ് നടത്തുന്നത്. എങ്കിലും ഇവന് ഒരു റിസപ്ഷൻ നടത്തേണ്ടിവരും, പിന്നെ ഇവൻ്റെ വീട്ടിലെ ചെലവുകൾ, ഡ്രസ് അങ്ങനെ ചില ചെലവുകൾ വേറെ...ഇവനെ കൈയ്യിൽ പണം ഒന്നും കാണില്ല, എനിക്കറിയാം. അവന് നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി സാലറി നമ്മൾ കൊടുക്കുന്നുണ്ട്.. എന്നാലും അതൊന്നും ആവില്ല..."

സുജിത്തിൻ്റെ മുഖം വാടി. തല താഴ്ന്നു.

"അതിനെന്താ... അത് നമ്മൾ കമ്പനി ചെലവിൽ നടത്തുന്നു.. നമുക്ക് എല്ലാവർക്കും കൂടി ഷെയര് ചെയ്യാമല്ലോ.." ഫൈസൽ പറഞ്ഞു.

"അതാണ് ഞാനും പറയാൻ വന്നത്. ഞാൻ ഒന്ന് മുഴുമിപ്പിക്കട്ടെ..." ടോണി എല്ലാവരെയും നോക്കി. എല്ലാവരും നിശ്ശബ്ദരായി.

" കല്യാണം നമുക്ക് നടത്താം. അതിൻ്റെ ചെലവ് ഒരു പ്രശ്നമാകില്ല. പക്ഷേ, കല്യാണം കഴിഞ്ഞ് അവൻ അവളെ ബാംഗ്ലൂർ കൊണ്ടുവന്നാൽ എവിടെ താമസിപ്പിക്കും... ഈ നാട്ടിൽ ഒരു വാടക വീട് എടുക്കണമെങ്കിൽ മിനിമം ഒരു ലക്ഷം അഡ്വാൻസ് കൊടുക്കണ്ടേ ? ഇനി അതും നമ്മൾ സഹായിക്കാം എന്ന് വെച്ചാലും...

വാടക ഒരു മുറിയും അടുക്കളയും മാത്രമേ ഉള്ളൂ എങ്കിൽ പോലും ഇരുപതിനായിരം വേണ്ടേ? പിന്നെ ബാക്കി ചെലവോ? ഇവിടുത്തെ ശമ്പളം വെച്ച് ഇരുപതിനായിരം പോയാൽ പിന്നെ ബാക്കി എന്തുണ്ട്? അവൾ ഡിഗ്രിയാണ് , പക്ഷേ ഒരു ബി എ ഇംഗ്ലീഷ് വെച്ച് എന്ത് ജോലി കിട്ടാനാണ് ഇനി എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ തന്നെ അതിനെന്ത് ശമ്പളം കിട്ടും? ഇനി അത് സിറ്റിയുടെ വേറെ ഒരു അറ്റത്താണ് എങ്കിൽ കിട്ടുന്ന പൈസ യാത്ര ചെയ്യാൻ

💬 Comments

View all comments