0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

സതീശനിൽ വലിയ അമ്പരപ്പൊന്നും ഉണ്ടായില്ല. മോഹനൻ കാര്യം പറഞ്ഞുകഴിഞ്ഞപ്പോൾ സതീശൻ പറഞ്ഞത് ഇതാണ്, " ഉള്ളത് പറയാമല്ലോ, കാര്യം നമ്മൾ ഒരേ കുടുംബവും കൂട്ടരുമൊക്കെ ആണെങ്കിലും എൻ്റെ മോളെ വിദേശത്ത് ജോലിയുള്ള ഒരാൾക്ക് കെട്ടിച്ചു കൊടുക്കണം എന്നായിരുന്നു എനിക്ക്.

അല്ലാതെ നിങ്ങളുടെ പോലെ ഒരു ദാരിദ്ര്യം പിടിച്ച കുടുംബത്തിലേക്ക് അയക്കാൻ ആയിരുന്നില്ല. എന്തു ചെയ്യാം അവൾക്ക് ഇവനെ ആണ് ഇഷ്ടം. കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നാലോചിച്ച് ഒന്നും നോക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല. എൻ്റെ മോളുടെ ഭാവി ഞാൻ നോക്കണമല്ലോ.

പക്ഷേ സ്വന്തമായി ഒരു കമ്പനി ഒക്കെ ഉള്ള ഒരു യോഗ്യനെ അവഗണിക്കാനും എനിക്ക് വയ്യ. ഒരു കാര്യം ചെയ്യാം ഞങൾ സുജിത്തിൻ്റെ ചുറ്റുപാടൊക്കെ ഒന്ന് വന്ന് നോക്കിയിട്ട് നമുക്ക് കാര്യങ്ങള് തീരുമാനിക്കാം." സതീശൻ പറഞ്ഞുകേട്ട് മോഹനൻ ഉള്ളിൽ പല്ലിറുമ്മിയെങ്കിലും, സുജിത്തും ടോണിയും കാര്യങ്ങൾ തങ്ങളുടെ പ്ലാൻ അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന സന്തോഷത്തിലായിരുന്നു.

സുജിത്തിൻ്റെ വീട്ടുകാർ വന്നതുപോലെ തന്നെ മീരയുടെ വീട്ടുകാർ വന്നപ്പോഴും എല്ലാം പ്ലാൻ ചെയ്തതുപോലെ നടന്നു. നാലഞ്ച് ദിവസത്തിന് ശേഷം സതീശനും ഭാര്യയും മടങ്ങുമ്പോൾ ഭാവി മരുമകൻ്റെ ജോലിയും, മുതലും, സൗകര്യങ്ങളും കണ്ട് അവരുടെ കണ്ണും മഞ്ഞളിച്ചിരുന്നു.

വീട്ടുകാർ വന്നുപോയതോടെ വീണ്ടും എല്ലാവരും തിരികെ വില്ലയിൽ എത്തി. അങ്ങനെ എത്തിയ ദിവസം വൈകുന്നേരം മറ്റൊരു ഫുൾ പൊട്ടിച്ച് ഒഴിച്ചുകൊണ്ടിരിക്കെ ടോണി പറഞ്ഞു, "കല്യാണം നടക്കും എന്ന് തീരുമാനമായ സ്ഥിതിക്ക്, ഇനി നമ്മൾ ഒരു പ്രധാനപ്പെട്ട ചില കാര്യങ്ങള് തീരുമാനിക്കാൻ ഉണ്ട്."

"ഇനിയുമെന്താ പ്രശ്നം? എല്ലാം തീരുമാനമായില്ലേ?"ഹരിയാണ് എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന അത് ചോദ്യം ചോദിച്ചത്.

സാവകാശം

💬 Comments

View all comments