Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]
ഇവിടത്തെ വിശേഷങ്ങൾ നാട്ടിൽ പരത്താൻ ഒന്നോ രണ്ടോ ആഴ്ച കൊടുത്ത ശേഷം ടോണിയുമായി സുജിത്ത് നാട്ടിലേക്ക് പോയി. അവർ കണക്ക് കൂട്ടിയതുപോലെ സുജിത്തിൻ്റെ സക്സസ് സ്റ്റോറി പൊടിപ്പും തൊങ്ങലും ചേർത്ത് നാട്ടിൽ പരന്നിരുന്നു . അല്ലെങ്കിലും സ്വന്തം ആളുകളെ പറ്റി പൊക്കിപ്പറയാൻ വീട്ടുകാർ കഴിഞ്ഞല്ലേ വേറെ ആളുള്ളൂ.
ചെന്ന് കയറി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ സുജിത്ത് മീരയുടെ കാര്യം അവതരിപ്പിച്ചു. മുൻപായിരുന്നെങ്കിൽ "അതൊന്നും നമ്മുടെ കൊക്കിൽ ഒതുങ്ങില്ല മോനെ," എന്നോ മറ്റോ ആവും അവൻ്റെ അഛൻ്റെ അഭിപ്രായം.
അവൻ്റെ അമ്മ ഏറിയാൽ, "എൻ്റെ കുഞ്ഞിന് അതൊന്നും വിധിച്ചിട്ടില്ല," എന്ന് പറഞ്ഞ് പൊട്ടിക്കരയുമായിരിക്കും. അവൻ്റെ അനിയത്തി ഒരു പക്ഷേ അവൻ്റെ കളിയാക്കി ചിരിക്കുമായിരിക്കും. എന്നാല് അവർ ഇപ്പൊ പഴയ അർദ്ധപട്ടിണിക്കാരല്ല, ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ മുതലാളിയുടെ വീട്ടുകാർ ആണ്. "നമുക്ക് അവർ മതിയോ.
സതീശൻ വെറും സ്കൂൾ മാഷ് അല്ലേ, ആ കുട്ടിയ്ക്കാണെങ്കിൽ ജോലിയൊന്നും ഇല്ല പി എസ് സി കോ മറ്റോ പഠിക്കുകയാണെന്നാണ് കേട്ടത്,"മോഹനൻ്റെ ശബ്ദത്തിൽ പുച്ഛത്തിൻ്റെ ചുവ നിറഞ്ഞു.
ഒടുക്കം സുജിത്ത് വാശിപിടിച്ചപ്പോൾ,"എൻ്റെ കുട്ടിക്ക് അതാണ് വേണ്ടതെങ്കിൽ പിന്നെ അമ്മയ്ക്കും അതുതന്നെ മതി," എന്ന് അവൻ്റെ അമ്മ ലക്ഷ്മിയും, "ഏട്ടൻ്റെ ചോയ്സ് സൂപ്പർ, എനിക്കിഷ്ടമാണ് മീരേട്ടത്തിയെ," എന്ന് സൗമ്യയും പക്ഷം പിടിച്ചതോടെ മോഹനനും സമ്മതിച്ചു. സുജിത്തിൻ്റെ കമ്പനിയുടെ വർത്തമാനങ്ങൾ നാട്ടിലെന്നപോലെ കുടുംബത്തിലും പരന്നിരുന്നതുകൊണ്ട് മീരയുടെ കുടുംബം അവരെ വളരെ നന്നായാണ് വരവേറ്റത്.
അത്യാവശ്യം വർത്തമാനങ്ങൾ കഴിഞ്ഞപ്പോൾ മോഹനൻ വന്ന കാര്യം സതീശനെ അറിയിച്ചു. അതിനോടകം മീരയും തൻ്റെ അടുപ്പത്തിൻ്റെ കാര്യം സതീശനെ അറിയിച്ചിരുന്നതുകൊണ്ട്
💬 Comments
View all comments