Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]
സൂപ്പർവിഷൻ വരെ എല്ലാം അവൻ കണ്ടറിഞ്ഞു ചെയ്തു.
അവനെ സംബന്ധിച്ച് അവന് മറ്റൊരു പണി എവിടെയും കിട്ടാനില്ല. അതുകൊണ്ട് അവൻ്റെ രക്ഷ അത് കമ്പനിയുടെ രക്ഷയാണ് എന്ന് അവൻ നേരത്തെ ഉറപ്പിച്ചിരുന്നു. അന്നത്തോടെ അവൻ്റെ ആ തീരുമാനം ഒന്നുകൂടി ദൃഢമായി. സുജിത്തിൻ്റെ മുഖത്തെ പുഞ്ചിരിക്കൊപ്പം എല്ലാവരുടെ മുഖവും തെളിഞ്ഞു. "അപ്പോ പിന്നെ എല്ലാവരും കൈയ്യടിച്ച് പാസാക്കുകയല്ലേ," ഹരി വിളിച്ചു ചോദിച്ചു. "അതൊക്കെ എപ്പോഴേ പാസ്സായി," വിക്കി പൊട്ടിച്ചിരിച്ചു.
"അപ്പോ നമ്മുടെ ഹാപ്പി വില്ല ഒരുങ്ങുകയാണ്, നമ്മുടെ സുജിത്തിൻ്റെ മീരയെ വരവേൽക്കാൻ, അങ്ങനെ വീണ്ടും ഒരു വീടായി മാറാൻ" ഫൈസൽ ഉറക്കെ പറഞ്ഞു.
"അല്ല, ഇനി മീരയ്ക്ക് ഇത് സമ്മതമല്ലെങ്കിൽ... " ഹരി ഒരു നിമിഷം ചിന്തിച്ച ശേഷം ചോദിച്ചു. സുജിത്ത് ഇടയിൽ കേറി, "അവൾ സമ്മതിക്കും... ഒളിച്ചോട്ടമൊഴികെ എന്തും അവൾ സമ്മതിക്കും. കാരണം എന്നെയല്ലാതെ വേറെ ഒരാളെ കെട്ടേണ്ടി വന്നാൽ അവൾക്ക് ഭ്രാന്തുപിടിക്കും. "
"അങ്ങനെ ഒരു പെണ്ണിനെ കിട്ടിയ നീ ഭാഗ്യം ചെയ്തവനാണ്, " ഹരി പറഞ്ഞു. "അങ്ങിനെ ഒരു പെണ്ണിനെയും, നിങ്ങളെപ്പോലെ ഉള്ള കൂട്ടുകാരെയും," സുജിത്ത് തിരുത്തി.
"അല്ല ഇനി എങ്ങാനും ബ്രോയുടെയോ അണ്ണിയുടെയോ വീട്ടിൽ നിന്ന് ഇവരുടെ കൂടെ താമസിക്കാൻ ഇടയ്ക്കൊക്കെ ആരെങ്കിലും വന്നാലോ?" വിക്കി കുഴഞ്ഞു മറിഞ്ഞ് ആലോചിച്ച് ചോദിച്ചു.
"എടാ ആദ്യത്തെ കാര്യങ്ങള് ആദ്യം...പിന്നെ ബാക്കിയെല്ലാം...എന്തായാലും കല്യാണം കഴിഞ്ഞ് ആദ്യ വർഷം അങ്ങനെ ആരും വരില്ല. ആദ്യ വർഷം മുഴുവൻ ഇവരെ ആണ് എല്ലാവരും അങ്ങോട്ട് വിളിക്കുക.ഇനി അത് കഴിഞ്ഞാലും ആവശ്യമെങ്കിൽ അങ്ങനെ ആരും വരാതെ നമ്മൾ നോക്കും. എന്നിട്ടും
💬 Comments
View all comments