Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]
മാറി വരുമ്പോഴേക്കും നേരത്തെ കുളിച്ച് വന്ന മീര ബെഡിൽ ഒരറ്റത്ത് പുതച്ച് മൂടി സീലിങ് നോക്കി മലർന്നു കിടക്കുകയായിരുന്നു.
"നീ ഇനിയും ഉറങ്ങിയില്ലേ? കണ്ടോ എൻ്റെ കൂട്ടുകാർ നമുക്കായി ഒരുക്കിയ സൗകര്യങ്ങൾ," ബെഡിൽ അവൾക്കരികിലായി വന്നിരുന്നുകൊണ്ട് സുജിത്ത് പറഞ്ഞു.
മീര അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
"സത്യത്തിൽ നമ്മുടെ ഈ ജീവിതത്തിന് നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു," അവൻ കിടക്കയിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു.
"അതെ, സുജിത്തേട്ടാ" മീര അവനെ നോക്കി കൊണ്ട് പറഞ്ഞു.
"സത്യമായും. ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. വേറെ ആര് ചെയ്യും ഇതൊക്കെ. ഈ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും," സുജിത്തിൻ്റെ തൊണ്ട ഇടറി.
" സുജിത്തേട്ടാ, അതിനല്ലേ കൂട്ടുകാർ..." അവൾ സുജിത്തിൻ്റെ മാനസികാവസ്ഥ കണ്ട് പറഞ്ഞു.
"കൂട്ടുകാർ അല്ല, കുടുംബം" അവൻ തിരുത്തി.
"അതെ എൻ്റെ തെറ്റ് കുടുംബം. ഏട്ടാ, നമ്മൾ അവർ നമുക്ക് നൽകിയ ജീവിതം നന്നായി ജീവിച്ചിട്ടാണ് അവരോടുള്ള കടപ്പാട് തീർക്കേണ്ടത്.." അവൾ അവൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി. അതിൽ അവനിൽ അവനോടുള്ള സ്നേഹം മുഴുവനുമുണ്ടായിരുന്നു.
"നീ പറഞ്ഞത് ശരിയാണ്..." അത്രയും പറഞ്ഞുകൊണ്ട് സുജിത്ത് അത് പുതപ്പിനടിയിലേക്ക് കയറി. അവൾ അപ്പോഴും അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ പറഞ്ഞു, "ശരി നല്ല യാത്രാക്ഷീണം. ഞാൻ ഒന്ന് മയങ്ങട്ടെ. നീയും ഉറങ്ങിക്കോ. വൈകീട്ട് അവർ നമുക്കെന്തോ ഒരു പാർട്ടി വെച്ചിട്ടുണ്ട്. അതിന് നമ്മൾ വൈകണ്ട. " അവൻ തിരിഞ്ഞു കിടന്നുകൊണ്ട് കണ്ണടച്ചു.
"ഉം...." അൽപ നിമിഷങ്ങൾക്കുശേഷം മീര മൂളി.
അവർ രണ്ടുപേരും ഉറക്കമുണർന്ന് റെഡിയായി മുറിയിൽനിന്ന് പുറത്തുവന്നപ്പോഴേക്കും സമയം ആറര
💬 Comments
View all comments