0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

ഒരു കോണിലുള്ള അവരുടെ ഹാപ്പി വില്ലയുടെ മുറ്റത്തേക്ക് കാർ ഇരമ്പിയിറങ്ങി.

മുറ്റത്ത് തന്നെ വിക്കിയും സിദ്ദുവും അവളെ സ്വീകരിക്കാൻ ഒരു നിലവിളക്കും താലവുമായി നിൽപ്പുണ്ടായിരുന്നു. "ഇവിടെ സ്ത്രീകൾ ആരും ഇല്ലാത്തതുകൊണ്ട് ഭാഭി തൽക്കാലം ഞങ്ങളെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം," താലം കാണിച്ച് രണ്ടുപേർക്കും കുറി ഇടുമ്പോൾ സിദ്ദു പറഞ്ഞു. അവരുടെ ഈ കരുതലിൽ സന്തോഷം തോന്നിയെങ്കിലും, വിക്കി നിലവിളക്ക് കൈമാറുമ്പോൾ ചിരി പൊട്ടാതിരിക്കാൻ അവൾ പാടുപെടുകയായിരുന്നു.

അകത്ത് കയറി ബാഗെല്ലാം ഒരു മൂലയിൽ ഒതുക്കി വെച്ച ശേഷം അവൾ സിദ്ധുവിനെയും, വിക്കിയെയും, ചായ കൊണ്ടുവന്നു കൊടുത്ത ഹരിയെയും, ഫൈസലിനെയും ഒന്നുകൂടി പരിചയപ്പെട്ടു. കല്യാണത്തിനിടയ്ക്ക് പരിചയപ്പെട്ടതല്ലാതെ അവർ നാലുപേരെയും അവൾക്ക് മുൻപരിചയമില്ലായിരുന്നു. ടോണിയെ മാത്രമാണ് അവൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ. പരിചയപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ അവൾക്ക് മുറി കാണിച്ചുകൊടുത്തത് ഫൈസലാണ്.

നാല് മുറികളുള്ള ആ വീട്ടിൽ കല്യാണത്തിന് മുൻപ് മുകളിലെ മുറികളിൽ കിടന്നിരുന്നത് ഒരു മുറിയിൽ ടോണിയും മറ്റൊന്നിൽ ഫൈസലുമായിരുന്നു. മുകളിലെ മീറ്റിംഗ് റൂമിനോട് ചേർന്നുള്ള മുറിയിൽ ടോണിയും അതിന് എതിർ വശത്ത് ഫൈസലും. താഴെ ഉള്ള വലിയ മുറി വിക്കിയും സിദ്ദുവും ഹരിയും പങ്കിട്ടു. കിച്ചനോട് ചേർന്നുള്ള റൂമായിരുന്നു സുജിത്തിൻ്റെ സാമ്രാജ്യം. മീര കൂടിവരുന്നതുകൊണ്ട് അവർക്കായി ഒരു ഡബിൾ കോട്ട് കട്ടിലും, ഒരു പുതിയ ഡ്രസിങ് ടേബിളും, അലമാരയും കൂട്ടുകാർ ഒരുക്കിയിരുന്നു. അതും പോരാഞ്ഞിട്ട് ഒരു പുതിയ ബെഡ് ടേബിളും,

ലാമ്പും ഒരുക്കിയിരുന്നു. ബാത്ത് റൂമിൽ പുതിയ വാട്ടർ ഹീറ്ററും ഷവരും കൂടി കണ്ടതോടെ സുജിത്തിന് തൻ്റെ കൂട്ടുകാർ തന്നോടും ഭാര്യയോടും കാണിക്കുന്ന കരുതലോർത്ത് മനം നിറഞ്ഞു. സുജിത്ത് കുളിച്ച് വേഷം

💬 Comments

View all comments