0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

പിടിച്ചിരിത്തുന്നത് അത്ര ശരിയല്ല, പാപം കിട്ടും," അവനല്പം കൊള്ളിച്ച് പറഞ്ഞു. മീരയുടെ മുഖം നാണത്തിൽ ചുവന്നു. "അത് ശരിയാ, ഇനി ധൃതി കൂടി രണ്ടും കൂടി ഇവിടെ വെച്ച് എന്തെങ്കിലും ഒപ്പിച്ചാൽ നമുക്കല്ലേ നാണക്കേട്," സിദ്ധു കൂടെ കൂടി.

"ഓകെ, നമുക്ക് പോകാം. പക്ഷേ നവ ദമ്പതികളുടെ ഒരു ഡാൻസ് കാണാതെ എങ്ങനെയാ," ടോണിയുടെ നിർബന്ധത്തിന് വഴങ്ങി സുജിത്ത് എഴുന്നേറ്റ് കൈ അവൾക്ക് നേരെ നീട്ടി. ബാക്കി ഉള്ളവർ ഒരു വിധത്തിൽ അതൊരു ഡാൻസിനുള്ള ക്ഷണമാണ് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അവളും എഴുന്നേറ്റ് ചുവടുവച്ചു തുടങ്ങിയത്.

പത്തോ പതിനഞ്ചോ മിനിറ്റ് നേരം അവർ നൃത്തം ചെയ്തു കാണണം ഏതായാലും അതവസാനിച്ചത് മീരയെ സുജിത്ത് ചുണ്ടോടു ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചുകൊണ്ടായിരുന്നു.

പബ്ബിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നതുകൊണ്ട് കൂടുതൽ സംഭാഷണങ്ങൾക്ക് നിൽക്കാതെ എല്ലാവരും തങ്ങളുടെ മുറികളിലേക്ക് പോയി. വസ്ത്രം മാറി. നേരത്തെ പോലെ സുജിത്ത് ബാത്റൂമിൽ നിന്ന് വരുമ്പോഴേക്കും മീര കിടക്കുകയായിരുന്നു. അടുത്ത് വന്നു കിടന്ന ശേഷം സുജിത്ത് മീരയോട് ചോദിച്ചു, "എങ്ങിനെ ഉണ്ടായിരുന്നേടോ ഇവിടത്തെ ആദ്യ ദിവസം?"

"കുഴപ്പമൊന്നുമില്ല, നന്നായിരുന്നു," അവൾ മറുപടി പറഞ്ഞു.

"എൻ്റെ കൂട്ടുകാർ അലമ്പൊന്നും ആക്കിയില്ലല്ലോ."

"ഹേയ് ഇല്ല," അവൾ പറഞ്ഞു.

"അല്ല ഇനി ഇവന്മാരെ ഒക്കെ സ്ഥിരം സഹിക്കേണ്ടതാ.. അറിയാമല്ലോ... താനും ഇവരും തമ്മിൽ ഒത്തുപോയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടാണ്.. അതാ.."

"അറിയാം,".

"എല്ലാവരും പാവങ്ങളാ... നല്ല സ്നേഹമുള്ളവരും," അവൻ തിരിഞ്ഞു കിടന്നു.

"ഉം.." മീര മൂളി.

"സിദ്ദുവിൻ്റെയും വിക്കിയുടെയും ഇന്നത്തെ തമാശകൾ.. ഹൊ ഞാൻ ചിരിച്ചു മരിച്ചു.."

"ഉം.."

💬 Comments

View all comments