0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

ആദ്യത്തെ വിചാരങ്ങൾ എന്തൊക്കെയാണ്?"

"അയ്യോ അങ്ങനെയൊന്നുമില്ല," അവൾ വീണ്ടും ഒഴിഞ്ഞുമാറാൻ നോക്കി. ഹരി വിട്ടില്ലെന്ന് മാത്രമല്ല എല്ലാവരും കൂടെ കൂടുകയും ചെയ്തു . അതോടെ അവൾ പറയാൻ നിർബന്ധിതയായി. " ശരി, അവൾ പറഞ്ഞു, " ഹരിഎ കണ്ടാൽ എൻ്റെ കുടുംബത്തിലുള്ള ഒരു കസിൻ ചേട്ടനെ പോലെ ആണ്.

ആൾക്കും ഫോട്ടോഗ്രാഫിയും യാത്രകളും ഒക്കെ ഉണ്ട്. രണ്ടുപേരും സംസാരിക്കുന്നതും ഒരുപോലെ. വിക്കിയും സിദ്ദുവും ആണെങ്കിൽ സുജിത്തിൻ്റെ അതേ പ്രായമാണെങ്കിലും ഫുൾ ടൈം കുട്ടിക്കളി ആണ്.

രണ്ട് അനുജന്മാരെ പോലെ. ഫൈസൽ ആണെങ്കിൽ അധികം സംസാരിക്കാത്ത ടൈപ്പ് ആണ്. ഇവിടെ വന്ന് ഇത്രയും നേരമായിട്ടും എന്നോട് കാര്യമായൊന്നും മിണ്ടാത്തത് ഫൈസൽ മാത്രമാണ്. "

"ആര് ഫൈസലോ?" ടോണി ചോദിച്ചു. അതവൻ ചോദിച്ച ഉടനെ എല്ലാവരും പൊട്ടിച്ചിരിച്ചു. "ഇവന് നാട്ടിൽ എല്ലാവരോടും ഒടുക്കത്തെ നാക്കാണ്. സത്യത്തിൽ അവൻ്റെ നാക്കിൻ്റെ ബലത്തിലാണല്ലോ ബിസിനസ് ഓടുന്നത്," സിദ്ധു പറഞ്ഞു.

"അതെന്താടാ നീ ഭാഭിയോട് ഒന്നും മിണ്ടാഞ്ഞത്," വിക്കി ഫൈസലിനെ ചൊറിഞ്ഞു. "ഭാഭിയോ," ഹരി ചോദിച്ചു. "അത് പിന്നെ ഞങൾ അനുജന്മാരെ പോലെ ആണെന്നല്ലേ ഭാഭി പറഞ്ഞത്," സിദ്ധു വിക്കിക്ക് കൂട്ടുപിടിച്ചു. അതുകേട്ട് മീരയുൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. എന്തായാലും സംസാരവും തമാശകളുമായി സമയം കടന്നുപോയി.

"എന്നാപ്പിന്നെ നമുക്ക് പോയാലോ," സമയം പതിനൊന്നായപ്പോൾ ഹരി ടോണിയെ ഓർമ്മിപ്പിച്ചു. "ഇത്ര പെട്ടെന്നോ? സാധാരണ രാത്രി ഒരുമണി എങ്കിലും ആവാതെ സാർ എഴുന്നേൽക്കാറില്ലല്ലോ."

"അതുപിന്നെ നമ്മൾ മാത്രം ഉള്ളപ്പോഴല്ലേ. ഇതിപ്പോ മീരയും..." ഹരി പറഞ്ഞുകൊണ്ടിരിക്കെ വിക്കി ഇടയിൽ കേറി. " പുതു മണവാളനെയും മണവാട്ടിയെയും അധികം നേരം രാത്രി

💬 Comments

View all comments