Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
എന്നവൾക്ക് മനസ്സിലായി…
ഈ ഫ്ളാറ്റിൽ അല്പം സമയം കഴിഞ്ഞാൽ നാലു ശവങ്ങളുണ്ടാകും…
അവൾ ശ്വാസമടക്കി ചെവിയോർത്തു നിന്നു…
കോളിംഗ് ബൽ ഇപ്പോൾ ശബ്ദിക്കാം…
അല്ലെങ്കിൽ വാതിലിൽ ഇപ്പോൾ മുട്ടു കേൾക്കാം…
അവൾ കണ്ണുകൾ കൂട്ടിയടച്ച് ചെവി വട്ടം പിടിച്ചു…
സ്റ്റെപ്പുകളിൽ കൂടി അവർ കയറി വരുന്നുണ്ടോ… ?
തന്റെ മരണവും മാനഹാനിയും മിനിറ്റുകൾക്കുള്ളിൽ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു… ….
പക്ഷേ, അവൾ പ്രതീക്ഷിച്ചത് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഉണ്ടായില്ല…
ലയയ്ക്ക് ശ്വാസം നേരെ വീണു…
അച്ഛനുമമ്മയും എവിടെ……….?
അവരല്ലേ വന്നത്……….?
തിരികെ കിട്ടിയ ധൈര്യത്താൽ അവൾ , ചന്ദ്രദാസിന്റെ ബോഡിയിലേക്ക് ഒന്നു നോക്കിയ ശേഷം പാദങ്ങൾ വലിച്ചു വെച്ച് മുറിക്കു പുറത്തു കടന്നു…
ശ്രദ്ധയോടെ മുൻവാതിലിൽ ചെന്ന് അവൾ പീപ്പിംഗ് ഹോളിലൂടെ പുറത്തേക്കു നോക്കി…
ആരുമില്ല……….!
അവൾക്ക് ആശ്വാസവും ആശങ്കയും ഒരേ സമയം തോന്നി…
ആരാണ് വന്നതെന്നറിയാനുള്ള ജിജ്ഞാസ അവളിലുണ്ടായി…
തന്നെ ഇതിൽ നിന്ന് രക്ഷിക്കാനാരെങ്കിലും… ?
പ്രതീക്ഷയോടെ അവൾ വാതിലിലേക്കടുത്തു…
വിറയ്ക്കുന്ന വിരലുകൾ വാതിലിന്റെ ടവർ ബോൾട്ട് പതിയെ, ശബ്ദം കേൾപ്പിക്കാതെ നിരക്കി മാറ്റി…
വാതിലിന്റെ ഒരു പാളി തുറന്ന്, അവൾ പുറത്തേക്ക് മിഴികളെയ്തു…
ഗേയ്റ്റ് തുറന്നു കിടക്കുന്നു…
ആരോ വന്നിട്ടുണ്ട്… !
ആര്……….?
ഹാളിൽ തന്നെ നിന്നു കൊണ്ട് അവൾ വലതു വശത്ത് പടികളുടെ ഭാഗത്തേക്ക് കണ്ണയച്ചു…
ആരുമില്ല… !
അടുത്ത നിമിഷം അവൾ അയാളെ കണ്ടു…
ശ്യാം…
ശ്യാമപ്രസാദ്……
തൊട്ടടുത്ത ഫ്ളാറ്റിലെ ആൾ… ….
പേടിയോടെ പിന്നിലേക്ക് തല വലിച്ച് അവൾ ഡോർ ചാരി…
അവളെ വിയർക്കുന്നുണ്ടായിരുന്നു…
അവളെ വിറയ്ക്കുന്നുമുണ്ടായിരുന്നു…….....
പുറത്താളുണ്ട്……
ഈ സമയം
💬 Comments
View all comments