0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

ടോർച്ചുമായി വരുന്ന ചന്ദ്രദാസും അവന്റെ ഹൃദയത്തിൻ മിന്നിത്തെളിഞ്ഞു…

കുതികുത്തുന്ന ഹൃദയവുമായി , ബോഡിയും ചുമലിലേറ്റി ശ്യാം പാളത്തിനടുത്തേക്ക് ഓടുകയാണുണ്ടായത്……

പത്തോ ഇരുപതോ മിനിറ്റുകൾക്കുള്ളിൽ അടുത്ത ട്രെയിൻ വരുമെന്ന് അവനറിയാമായിരുന്നു……

🙄   🙄  🙄  🙄  🙄

ഫ്ളാറ്റ് ഓണർ റോയ് മാത്യു വിളിച്ചതിൻ പ്രകാരമാണ് പ്രമോദും സാമുവൽ വക്കീലും പൊലീസ് സ്റ്റേഷനിലെത്തിയത്……

“” ഇവരാണ് സാർ ഇപ്പോൾ അവിടെ സ്ഥിരമുള്ള താമസക്കാർ…....”

റോയ് മാത്യു  ഇരുവരെയും സർക്കിളിന് പരിചയപ്പെടുത്തി… ….

“” ഇയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ… ഈ ചന്ദ്രദാസിന്… “

“” അയാളു വീട്ടുകാരുമായിട്ടൊന്നും സുഖത്തിലല്ല സാറേ… വന്നതിൽ പിന്നെ എങ്ങോട്ടും പോയിട്ടില്ല… എന്തെങ്കിലും ചോദിച്ചാൽ പോലും ചിരിക്കാറേയുള്ളൂ… “

സാമുവൽ വക്കീലാണ് മറുപടി പറഞ്ഞത്…

“” ഇയാൾ ആളെങ്ങനെ……… ? അതായത് സ്ത്രീകളോട്… …. “

“ ചന്ദ്രദാസ് അത്തരമൊരാളല്ലായിരുന്നു… “”

പ്രമോദ് പറഞ്ഞു……

“” പക്ഷേ, ആയിരുന്നു.. അയാൾ സൂയിസൈഡ് ചെയ്തതൊന്നുമല്ല… “

“” പിന്നെ….....?””

മൂവരും ഒരേ സമയത്താണ് ചോദിച്ചത്……

“” പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അങ്ങനെയാണ്…”

സർക്കിൾ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് തുടർന്നു…

“”  വർഷങ്ങൾ കുറേ ആയില്ലേ… അയാളാണെങ്കിൽ കൂടെ ഭാര്യ ഇല്ലാത്തൊരാളും… …. ട്രാക്കിനപ്പുറത്തുള്ള ഏതോ സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ടാകാം… അതു കഴിഞ്ഞ് വരുന്ന വഴിയായിരിക്കാം അയാൾക്ക് മരണം സംഭവിച്ചിരിക്കുന്നത്… ഇറ്റ്സ് മീൻ കാർഡിയാക്  അറസ്റ്റ്…….”

പ്രമോദും സാമുവലും മുഖത്തോടു മുഖം നോക്കി…

“” ചിലപ്പോഴൊക്കെ അയാളെ കാണാറില്ല എന്നല്ലാതെ… ….”

സാമുവൽ സർക്കിളിന്റെ  മുഖത്തേക്കു നോക്കി…

“” മരിച്ചു കുറേ മണിക്കൂറുകൾക്കു ശേഷമാണ് അയാളുടെ ബോഡിയിൽ ട്രെയിൻ കയറിയിട്ടുള്ളത്

💬 Comments

View all comments