Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
…… ചിലപ്പോൾ അയാൾ വീണു കിടന്ന ട്രാക്കിൽ ട്രെയിൻ അപ്പോഴാകാം വന്നിട്ടുണ്ടാവുക…… അത് കൂടുതൽ അന്വേഷിച്ചാലേ പറയാൻ സാധിക്കൂ… ….”
സി. ഐ തുടർന്നു…
“” ബോഡി വലിച്ചിഴച്ചിട്ടുണ്ട്… അത് ചിലപ്പോൾ വല്ല നായ്ക്കളാകാനും ചാൻസുണ്ട്…….........”
“” അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടതാണെങ്കിൽ ഈ കേസ് അങ്ങനെ തന്നെ ക്ലോസ് ചെയ്ത് റെയിൽവേ പൊലീസിന് ഹാൻഡ് ഓവർ ചെയ്യുന്നതല്ലേ സർ ഉചിതം… ?””
സാമുവൽ വക്കീൽ സർക്കിളിനെ നോക്കി…
“” ഞങ്ങൾക്കെളുപ്പമതാണ്… ഇനി ഇതിന്റെ പേരിൽ പിന്നാലെ ആരെങ്കിലും വന്നാലാണ് ബുദ്ധിമുട്ട്…………”
സി.ഐ. ചിരിച്ചു…
“” ഭാര്യയും മകനും മകളുമുണ്ട്… അവരെ അറിയിച്ചപ്പോൾ നല്ല റെസ്പോൺസല്ല കിട്ടിയത്…… പിന്നെ ഇയാളുടെ ഒരു ബ്രദർ വരാമെന്നു പറഞ്ഞിട്ടുണ്ട്… “
റോയ് മാത്യു പറഞ്ഞു……
“” അവരോട് നിങ്ങൾ സംസാരിക്ക്… സമ്മതമാണെങ്കിൽ ഓഫീസിൽ ചെന്ന് സൈൻ ചെയ്യാൻ പറഞ്ഞേക്കണം………”...”
സർക്കിൾ എഴുന്നേറ്റു…
“ അത് ശരിയാക്കാം സർ… മരണപ്പെട്ടവന്റെ വെടിക്കഥ അറിഞ്ഞിട്ട് എന്തു കാര്യം…....? മാത്രമല്ല അത് ഞങ്ങളെയാ കൂടുതൽ ബാധിക്കുക…””
ചിരിയോടെ സാമുവൽ വക്കീൽ എഴുന്നേറ്റു… ….
😉 😉 😉 😉 😉
ശ്യാം പറഞ്ഞതു കേട്ട് പ്രമോദ് തല കുനിച്ചിരുന്നു… ….
“” ഒരു തരത്തിൽ ഞാനാണ് ലയയെ രക്ഷിച്ചത്……””
പ്രമോദ് ശബ്ദിച്ചില്ല…
തന്റെ മകൾ എന്തുമാത്രം മാറിപ്പോയെന്നറിഞ്ഞ് ആ പിതാവിന്റെ മനം നീറിപ്പുകഞ്ഞുകൊണ്ടിരുന്നു…
ചന്ദ്രദാസിന്റെ മരണ ശേഷം ലയയിൽ പ്രകടമായിരുന്ന മാറ്റങ്ങൾ അയാളുടെ ചിന്തകളിൽ മിന്നിമറഞ്ഞു……
മറവി……...........
ചിന്തകൾ……….
വിഷാദ ഭാവം…..
രാത്രി കിടക്കാൻ പിരിയുമ്പോൾ കണ്ടിരുന്ന ഭയം……….
“” അന്ന് മഴയായിരുന്നു…
💬 Comments
View all comments