Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
കറന്റുമില്ലായിരുന്നു… ആരും കാണാതിരുന്നത് നമ്മുടെ ഭാഗ്യം… “
പ്രമോദ് അനങ്ങിയില്ല… ….
ഇതിൽപ്പരം ഒരു നാണക്കേട് വരാനില്ല…
തന്റെ ഇന്നോളമുള്ള അദ്ധ്യാപകവൃത്തിക്കിടയിലോ ജീവിതത്തിലോ ഒരിക്കലും ഇത്ര കൊടിയ അപമാനം പേറി ഇരിക്കേണ്ടി വന്നിട്ടില്ല…
“” ഞാൻ എന്നെ ന്യായീകരിക്കുകയല്ല സർ…
ഞാനും ഒരു പുരുഷനല്ലേ… …. “
അതെ…
ശ്യാം ഒരു പുരുഷനാണ്……
തന്റെ മകൾ ശ്യാമിനടുത്തേക്കാണ് വന്നത്…
അവൾ സ്ത്രീയായി , എന്ന കാര്യം താനോ ഭാര്യയോ ഓർത്തതുമില്ല…
ആദ്യം തന്നേക്കാൾ പ്രായമുള്ളൊരാൾ… !
പിന്നെ വിവാഹിതനായൊരാൾ…....!
ഏത് പാഠമാണ് താൻ മകൾക്കു പഠിപ്പിച്ചു കൊടുക്കാൻ മറന്നതെന്നോർത്ത് ആ അച്ഛൻ ഹൃദയമുരുകി വിലപിച്ചു…
“” ശ്യാം…….....”
ഒടുവിൽ പ്രമോദ് കസേരയിൽ നിന്ന് എഴുന്നേറ്റു…
അയാൾ ഒരടി ശ്യാമിനരികിലേക്ക് നടന്നടുത്തു…
“” ഈ വർഷം എന്തായാലും തിരികെ നാട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്… ഇനിയതല്പം നേരത്തെയാക്കാം…........””
അയാളുടെ ശബ്ദം ഇടറിയിരുന്നു…
ശ്യാം അയാളെ നോക്കുക മാത്രം ചെയ്തു.
പ്രമോദ് ശ്യാമിന്റെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ നെഞ്ചോടു ചേർത്തു… ….
“” ആരുമറിയരുത് ഇത്… ഒരാളും… ആകെക്കൂടി ഉള്ള ഒന്നാ…””
ശ്യാമിന്റെ ഹൃദയത്തിലും നീരുറവ പൊട്ടിത്തുടങ്ങി…
“” ശ്യാമും അച്ഛനാകാൻ പോകുവല്ലേ… ….അതോർത്തെങ്കിലും… “
പ്രമോദിന്റെ നെഞ്ചകം തകരുന്നത് ശ്യാം അറിഞ്ഞു…
നാളെ തനിക്കുമിത് സംഭവിച്ചേക്കാം…
“” ഞാനാരോടും പറയില്ല സർ…………”
തപ്തമായ ഹൃദയത്തോടെ ശ്യാം അയാളുടെ കൈ കൂട്ടിപ്പിടിച്ചു…
“” മാത്രമല്ല, ഇതിന്റെ പേരിൽ ഞാൻ ലയയെ ബ്ലാക്ക് മെയിൽ ചെയ്യാനൊന്നും വരില്ല… “
താൻ ആഗ്രഹിച്ച വാക്കുകൾ കേട്ടതും പ്രമോദ് മുഖമുയർത്തി…
നനഞ്ഞ മിഴികൾക്കിടയിലും അയാളുടെ മുഖത്തെ
💬 Comments
View all comments