0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

അല്പമാത്രമായ പ്രസന്നത കണ്ട് ശ്യാമിനും മനസ്സു നിറഞ്ഞു…

“” യാത്ര പറച്ചിലൊന്നും ഉണ്ടാവില്ല… അടുത്ത ദിവസം തന്നെ ഷിഫ്റ്റ് ചെയ്യും… കുറച്ചു കാലം ലീവെടുക്കണം… “

പ്രമോദ് പറഞ്ഞു……

ശ്യാം തലയാട്ടി……

“” വൈഫ് വരുമ്പോൾ എന്തെങ്കിലും കള്ളം പറഞ്ഞേക്കണം.. അവളും ലയയും കൂട്ടായിരുന്നു എന്നാ എനിക്ക് തോന്നിയിട്ടുള്ളത്… “”

“” ചെറുതായിട്ട്….....””

ശ്യാം ഒരു നനഞ്ഞ ചിരി ചിരിച്ചു…

“” കാണാം എന്ന് പറയുന്നില്ല… കാണാതിരിക്കാൻ ആഗ്രഹിച്ചാണ് പോകുന്നത്… “

ശ്യാമിൽ നിന്നും കൈകൾ സ്വതന്ത്ര്യമാക്കി പ്രമോദ് പിന്നോട്ടു നീങ്ങി…

“” ഞാൻ ശ്യാമിന്റെ വാക്കുകളെ വിശ്വസിക്കുന്നു… ….”

ബദ്ധപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ചിരി ശ്യാമിനു സമ്മാനിച്ചു കൊണ്ട് പ്രമോദ് പുറത്തേക്കിറങ്ങി… ….

😢  😢   😢  😢   😢

ഇന്ന് പുലർച്ചെ……….;

കസവു ബോർഡറുള്ള ചുരിദാറും ടോപ്പുമണിഞ്ഞ്, ഷാൾ നെഞ്ചിനു മീതെ വിടർത്തിപ്പിടിച്ച് ലയ ഹാളിലേക്കു വന്നു…

“” കൊള്ളാമോ അച്ഛാ……….?””

സെറ്റിയിലിരുന്ന് ന്യൂസ് ചാനൽ ശ്രദ്ധിച്ചിരുന്ന പ്രമോദ് തലയുയർത്തി നോക്കി…

“” കൊള്ളാം………. “

പ്രമോദ് പറഞ്ഞുകൊണ്ട് വിരലുയർത്തി…

“” നീ സാരിയാണ് ഉടുക്കുന്നതെന്ന് പറഞ്ഞിട്ട്… ? “”

കിച്ചണിൽ നിന്ന് പ്രഭ ഹാളിലേക്ക് വന്നു…

“ ആ സാരിക്കിച്ചിരി നീളം കൂടുതലാ… ചുറ്റിയിട്ടു തീരണ്ടേ… “

ലയ ഷാളെടുത്ത് പകുതിയാക്കി മാറിലേക്കിട്ടു……

“ അത് കൊള്ളാം…””

പ്രഭയോടൊപ്പം പ്രമോദും ചിരിച്ചു…

ലയയുടെ വിവാഹം ഉറപ്പിച്ചിരുന്നു…

വിദേശത്ത് ജോലിയുള്ള വിശാലാണ് വരൻ…

മാട്രിമോണി വഴിയായിരുന്നു ചടങ്ങുകളെല്ലാം പുരോഗമിച്ചത്……

വിവാഹ ശേഷം ലയയും ദുബായിലേക്ക് പറക്കും.

അതിന്റെ ത്രില്ലിലായിരുന്നു ലയ…

“” വിശാൽ എത്താറായോ…

💬 Comments

View all comments