Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
?””
ടി.വിയ്ക്കു മുൻപിൽ നിന്ന് പ്രമോദ് എഴുന്നേറ്റു…
“”ജസ്റ്റ് ഫൈവ് മിനിറ്റ്സ്… …. “
ലയ സന്തോഷത്തോടെ വാതിൽക്കലേക്ക് മിഴി നട്ടു…
“” അവനിങ്ങോട്ടല്ലേ വരുന്നത്…… നീ എന്തിനാ വാതിൽക്കൽ പോയി നിൽക്കുന്നത്…… ?”
പ്രഭ തമാശ മട്ടിൽ അവളെ ദേഷ്യം പിടിപ്പിച്ചു…
“തിരിച്ചു വരുമ്പോൾ കയറാമെന്നാ വിശാൽ പറഞ്ഞത്… അവിടെയെത്താൻ വൈകുമെന്ന്… “
ലയ പറഞ്ഞു……
വിശാലിന്റെ ദുബായിലുള്ള ഒരു സുഹൃത്തിന്റെ വിവാഹമാണിന്ന്…
അതിൽ സംബന്ധിക്കാൻ വിശാൽ പുറപ്പെട്ടിരുന്നു…
ഗേയ്റ്റിൽ ഹോൺ കേട്ടതും ലയ സിറ്റൗട്ടിലേക്കിറങ്ങി…
അച്ഛനുമമ്മയേയും നോക്കി കൈ വീശിക്കാണിച്ച് ലയ, ഗേയ്റ്റിലേക്ക് വേഗത്തിൽ നടന്നു……
വിശാൽ ഡസ്റ്റർ തിരിച്ചിട്ടിരുന്നു…
ഡോർ കാറിന്റെ തുറന്ന് ലയ അകത്തേക്ക് കയറി..
“ സാരി ഉടുത്തില്ലേ………….?””
വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ വിശാൽ ചോദിച്ചു…
“” അതിച്ചിരി പാടാ………. “
ലയ ചിരിച്ചു…
“” അല്ലെങ്കിലും എനിക്കറിയാമായിരുന്നു……....””
പൂർണ്ണത്രയീശ സന്നിധിയിലായിരുന്നു വിവാഹം… ….
വിശാലിനങ്ങനെ, വരനൊഴികെ ആരെയും പരിചയമില്ലായിരുന്നു…
വധൂവരൻമാർക്ക് ആശംസകളർപ്പിച്ച് ഇരുവരും ഓഡിറ്റോറിയത്തിൽ നിന്നും പുറത്തിറങ്ങി…
“” ഇനിയെന്താ പ്ളാൻ……….?””
കാറിലേക്കു കയറിയതും വിശാൽ ചോദിച്ചു…
“” വീട്ടിലേക്ക് ചെല്ലാൻ അച്ഛനുമമ്മയും പറഞ്ഞിട്ടുണ്ട്… ....””
“” അത് ഓക്കേ… …. നമുക്ക് കുറച്ചു നേരം എവിടെയെങ്കിലും പോയി സംസാരിച്ചിരിക്കാമെടോ……….....””
വിശാൽ പറഞ്ഞു…
“ അമ്മ വിളിക്കും……….”
“ അതിനു മറുപടി ഞാൻ പറഞ്ഞോളാം… തന്നെയിങ്ങനെ ഒരു മാഷും ടീച്ചറും കെയർ ചെയ്തതിന്റെ എല്ലാ പ്രശ്നങ്ങളും കാണാനുണ്ട്… …. “
കാർ തൃപ്പൂണിത്തുറ ലെവൽ ക്രോസ് പിന്നിട്ട് ഇടത്തേക്ക് തിരിഞ്ഞു…
“” ഞങ്ങൾ കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നു… …. “
💬 Comments
View all comments