0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

ലയ തങ്ങൾ പണ്ട് താമസിച്ചിരുന്ന ഫ്ളാറ്റ് പിന്നിലേക്ക് ഓടിപ്പോകുന്നതു നോക്കി പറഞ്ഞു……

“” ഇവിടെയോ… …. ?””

“” ഉം… …. “”

ലയ പതിയെ മൂളി…

ഗാന്ധി സ്ക്വയർ പാർക്കിംഗിൽ കാർ നിർത്തി ഇരുവരും പുറത്തിറങ്ങി…

വിശാൽ പാസ്സ് എടുത്തു വന്നതും ലയ സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു…

പുൽത്തകിടിയ്ക്ക് ഓരം ചേർന്ന ഇരുമ്പു ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിശാൽ അവളെ അടുത്തേക്ക് ക്ഷണിച്ചു…

“” തന്നെ ഒന്നു കണ്ട് തനിച്ചു സംസാരിക്കാനാ ഞാൻ വന്നത്… അല്ലാതെ കല്യാണം കൂടാനൊന്നുമല്ല… “

“” എങ്കിൽ പറ…… “

അവൾ അവനിലേക്ക് ചേർന്നിരുന്നു…

“” അങ്ങനെയൊന്നുമില്ലടോ… എനിക്കും തനിക്കും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും… ബട്ട്.. ലയയുടെ അച്ഛനുമമ്മയും… “”

“ ടെൻഷനടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ…? “”

ലയ വിശാലിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു…

“ എനിക്ക് പേരന്റ്സ് ഇല്ലെന്ന് തനിക്കറിയാമല്ലോ… സിസ്റ്ററും അളിയനും ആണ് ആകെ പറയാനുള്ള റിലേഷൻ… “

“” അതാണോ പുതിയ കാര്യം… …. ?””

“” പറയെട്ടെടോ………. "

വിശാൽ ഒന്നു ഇളകിയിരുന്നു…

“” ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം… നമ്മളൊരുമിച്ചു ജീവിതം തുടങ്ങാൻ പോകുവല്ലേ… “

അവൻ പറഞ്ഞു വരുന്ന കാര്യം ഗൗരവമുള്ളതാണെന്നു മനസ്സിലാക്കി ലയ അനങ്ങാതിരുന്നു…

“” ഞാൻ കാണുന്ന കാലം മുതലേ അച്ഛനുമമ്മയും വഴക്കായിരുന്നു… എന്നും ബഹളം… അച്ഛനെ വെറുക്കാൻ പഠിപ്പിച്ചതു തന്നെ അമ്മയായിരുന്നു… “

വിശാൽ  ഒന്നു നിർത്തി…

“” അമ്മയായിരുന്നു വീട്ടിലെ ഭരണമൊക്കെ… അതുകൊണ്ട് അച്ഛനെ വീട്ടിൽ നിന്ന് അടിച്ചിറക്കാൻ വരെ എനിക്കു കൂട്ടുനിൽക്കേണ്ടി

💬 Comments

View all comments