0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

ഹൃദയം ഇപ്പോൾ നിലച്ചേക്കുമെന്ന് ലയയ്ക്കു തോന്നി…

“ ഹാർട്ട് അറ്റാക്ക്……...........””

വിശാലിന്റെ ശബ്ദം അവൾ കേട്ടു…

“ ആരും കണ്ടില്ല………. അറിഞ്ഞില്ല… അല്ല , അറിഞ്ഞിട്ടും കാര്യമില്ല………. “

അവളുടെ മുടിയിഴകളിലേക്ക് മുഖം ചേർത്ത് അവൻ വിമ്മിക്കരഞ്ഞു…

അവനെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ലയ, അവന്റെ മടിയിൽക്കിടന്ന് എരിഞ്ഞു…

“” ഏറ്റുവാങ്ങാൻ പോലും അന്നമ്മ , സമ്മതിച്ചില്ലായിരുന്നു……….”

തന്റെ തലയോട്ടി മിഴിനീരിൽ നനഞ്ഞത് ലയ അറിഞ്ഞു…

ലയയും മിഴികൾ നിറഞ്ഞ് അവന്റെ നെഞ്ചിൽ ഹൃദയം നിലച്ചു കിടന്നു…

“” ഒരു കർമ്മവും ഏറ്റുവാങ്ങാതെയാ, എന്റച്ഛൻ പോയത്… …. “

വീണ്ടും വിശാലിന്റെ അടക്കിപ്പിടിച്ച വിങ്ങൽ കേട്ടു…

കരച്ചിലിന്റെ ചീള് ഉള്ളിൽ നിന്നും ബഹിർഗ്ഗമിച്ചത് ഷാൾ വായിലേക്കു തിരുകി, ലയ അടക്കിക്കളഞ്ഞു…

“” വിശാൽ ചന്ദ്രദാസെന്ന പേരു പോലും കൊണ്ടു നടക്കാൻ യോഗ്യനല്ല ഞാൻ… …. “

നടുക്കം പൂർണ്ണമായതും അവൾ ഒരേങ്ങലോടെ അവനെ വരിഞ്ഞു ചുറ്റി…

“ ഈ പാപം ഞാനെവിടെ തീർക്കും ലയാ… “

അവളുടെ മൂർദ്ധാവിൽ മുകർന്ന് വിശാൽ പൊട്ടിയടർന്നു… ….

അതേ…....!

“” ഈ പാപം ഞാൻ എവിടെ , എങ്ങനെ തീർക്കും…….....?””

അവന്റെ നെഞ്ചിൽ കിടന്ന് ലയ അതിനുത്തരം തേടുകയായിരുന്നു…......

( അവസാനിച്ചു… ….)

💬 Comments

View all comments