0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

പകച്ച് അവളെ നോക്കി…

“” പ്ളീസ്… അച്ഛനുമമ്മയും ഇപ്പവരും…....”

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു…

ശ്യാമിന് എന്താണ് കാര്യമെന്നോ എന്ത് ചെയ്യണമെന്നോ ഒരു നിശ്ചയമുണ്ടായിരുന്നില്ല…

നേരിയ സംശയം ശ്യാമിനെ ഗ്രസിച്ചു തുടങ്ങി…

“” ദെ……ന്ത് പറ്റി……….?””

ശ്യാം അവളുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചോദിച്ചു…

“ മ…രിച്ചു… ….””

ലയ പിറുപിറുത്തു…

ശ്യാം അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞ് ഒരടി പിന്നിലേക്ക് നീങ്ങി അവളെ തുറിച്ചു നോക്കി…

“” വാട്ട്……...........?””

ലയ അതിനു മറുപടി പറഞ്ഞില്ല…

അവളുടെ മറുപടി ലഭിക്കാതെ വന്നതും ശ്യാം മുന്നോട്ടു നീങ്ങി, അയാളുടെ കൈ എടുത്ത് നാഡി പിടിച്ചു നോക്കി…

കൈ തണുത്തു തുടങ്ങിയിരുന്നു…

ശ്യാം ഭയത്തോടെ  പിടി വിട്ടതും ചന്ദ്രദാസിന്റെ കൈ കിടക്കയിൽ അടിച്ചു വീണു…

“” ഹാർട്ട് അറ്റാക്ക്…….....””

ലയ പിറുപിറുക്കുന്നത് ശ്യാം കേട്ടു…

ഒരു ബുൾഡോസർ പിന്നിൽ വന്ന് ഇടിച്ചതു പോലെ ശ്യാം ഒന്ന് ഞെളിഞ്ഞു…

പകച്ച മിഴികളോടെ അയാൾ അവളെ നോക്കി…

വല്ലാത്ത മുഖഭാവം… !

കവിളുകളിലും കഴുത്തിലും വിയർപ്പ് ചാലിട്ടൊഴുകുന്നു…

ശ്വാസമെടുക്കുന്ന രീതി കണ്ടാൽ തന്നെ അവളുടെ മനോസംഘർഷം മനസ്സിലാക്കാമായിരുന്നു…

“” പിടി……..........”

ചന്ദ്രദാസിന്റെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് ആജ്ഞ പോലെ ലയ പറഞ്ഞു……

ശ്യാം മടിച്ചു നിന്നു…

“” പിടിക്കാൻ……….””

“” എന്തിനാ……….?”

വരണ്ട തൊണ്ട നനച്ചവൻ ചോദിച്ചു…

“” ഇയാളെ താഴെ റൂമിലെത്തിച്ചാൽ നമ്മൾ രക്ഷപ്പെട്ടു…… “”

“” ഇയാളെന്തിന് ഇവിടെ വന്നു… ? “

“ അത് ചേട്ടായിക്കിനിയും മനസ്സിലായില്ലേ………. ‘?”

മുരണ്ടു കൊണ്ട് ലയ ശ്യാമിനെ നോക്കി…

നേരിയ

💬 Comments

View all comments