Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]
വിഷയം പുറത്തിടുകയാണ് എന്ന് ശ്യാമിന് മനസിലായി.
അതെ എന്ന അർത്ഥത്തിൽ ശ്യാം മൃദുവായി പുഞ്ചിരിച്ചു.
"പഠിക്കുന്ന പ്രായത്തിൽ അതിൽ ശ്രദ്ധിക്കാതെ അവളെ കാണാനല്ലെ നീ കൂട്ടുകാരന്റെ കൂടെ പോകുന്നത്?"
അപ്പോൾ ഇവർ എല്ലാം അറിഞ്ഞിരിക്കുന്നു. ശാലിനിയുടെ കഥകളും. ശ്യാമിന് വിമ്മിഷ്ടം അനുഭവപ്പെട്ടു.
"നീയും അവളുമായി വെറും അടുപ്പം മാത്രമേ ഉള്ളൂ?"
ഇവർ എന്താണ് ഉദ്ദേശിക്കുന്നത്?
"ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?"
"കേൾകുന്നുണ്ട് സിസ്റ്ററേ"
"പറയ്"
"എന്ത്?"
"എന്തുതരം ബന്ധമാണ്?"
"അത് പിന്നെ.."
"ഉം."
"അടുപ്പമാണ്."
"വെറും അടുപ്പം മാത്രം?"
അവൻ ഒന്നും പറഞ്ഞില്ല, ശാലിനി അവനെ വിട്ടുപോയെന്നത് പറയാൻ അവന് സാധിക്കില്ലായിരുന്നു, അത് അവന് ചിന്തിക്കാൻ പോലും വയ്യാത്ത കാര്യമാണ്.
"അങ്ങിനൊക്കെ ആയിരുന്നു.."
"അപ്പോൾ പിന്നീട്.. അടുപ്പം മറ്റുപലതുമായി" അവർതന്നെ അത് പൂരിപ്പിച്ചു.
ശ്യാം ഉദ്ദേശിച്ചത് "അടുപ്പമായിരുന്നു എന്നും ഇപ്പോൾ അത് ഇല്ല" എന്നുമായിരുന്നു, എന്നാൽ സിസ്റ്റർ അതിനെ വിവക്ഷിച്ചത് അടുപ്പം ശാരീരീകബന്ധമായി മാറി എന്നതാണ്. അത് മനസിലാക്കി അവൻ പറഞ്ഞു..
"ഇല്ല സിസ്റ്റർ"
സിസ്റ്ററിന്റെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു.
"നിങ്ങൾ തമ്മിൽ എല്ലാ തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നു."
ഇപ്പോൾ അവരുടെ ചോദ്യം കുറെക്കൂടി താൻ ഉദ്ദേശിച്ചിടത്തേയ്ക്കാണ് പോകുന്നത്.
ബെന്നിയോ, ജെറിയോ ആരാണ് ഇതെല്ലാം സൂചനകൾ ഇവർക്ക് നൽകിയത്? ശ്യാമിന് ദേഷ്യം വീണ്ടും നുരഞ്ഞു പൊങ്ങി..
"സിസ്റ്ററിനോട് അവൻമാർ എന്തെല്ലാം പറഞ്ഞു കേൾപ്പിച്ചു?"
"അവരൊന്നും പറഞ്ഞില്ല."
"പിന്നെ?"
"ഞാൻ പറഞ്ഞതെല്ലാം സത്യമല്ലേ?"
"അല്ല"
"ആണ്."
"എങ്കിൽ ആണ്."
"നിനക്ക് ദേഷ്യം വന്നുതുടങ്ങിയല്ലോ?"
"എയ് അങ്ങിനൊന്നുമില്ല"
"ഈ പ്രായത്തിൽ തന്നെ സ്ത്രീകളുമായിട്ടൊക്കെ അരുതാത്ത ബന്ധം ആയാൽ ജീവിതം
💬 Comments
View all comments