Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]
ഭേദവും ആയിരുന്നു.
ശ്യാം കൂട്ടിരുന്ന ഒരു ദിവസമാണ് ആദ്യമായി സിസ്റ്ററിനെ പരിചയപ്പെടാൻ ഇടവന്നത്.
പ്രിൻസിപ്പാള്, കർക്കശക്കാരി എന്നെല്ലാം കേട്ടപ്പോൾ ശ്യാം കരുതിയത് 60 വയസുള്ള നരച്ചു തടിച്ച ഒരു ഹിഡുംബിയെ ആയിരുന്നു. എന്നാൽ മുന്നിൽ വന്നതോ?
അതിസുന്ദരിയായ ഒരു സിസ്റ്റർ, നല്ല നിറവും മനോഹരമായ ദന്തനിരയും, ചിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞുപോകുന്ന ഒരു ഭാവവും!, കൈവെള്ളക്കകം മുഴുവൻ ചുമന്നിരിക്കുന്നു, ചുണ്ടുകളും ചോരച്ചുമപ്പ്!! അവർ നടക്കുന്നതിനു പോലും ഒരു താളമുണ്ടായിരുന്നു.
തലയിലെ തട്ടത്തിനിടയിലൂടെ ചുരുളുകളായി പുറത്തേയ്ക്ക് എമ്പാടും ചിതറി നിൽക്കുന്ന തലമുടി അവരുടെ കേശാഭാരത്തിന് തെളിവായിരുന്നു. അവ അവർക്ക് ഒരു പ്രത്യേക ഭംഗി എടുത്തു നൽകി.
ദീർഘവൃത്താകാരത്തിലുള്ള അവരുടെ മുഖവും, ആജ്ഞാശക്തി ദ്യോദിപ്പിക്കുന്ന കണ്ണുകളും ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും സിനിമാ നടി കന്യാസ്ത്രി വേഷം കെട്ടിയതാണെന്ന് തോന്നുകയുള്ളൂ.
സിസ്റ്റർ ആ മുറിയിലേയ്ക്ക് കടന്നുവന്നതേ കുട്ടി നേഴ്‌സുമാർ ഭയഭക്തി ബഹുമാനത്തോടെ മുയൽ കുഞ്ഞുങ്ങളെപ്പോലെ ഒരു മൂലയ്ക്ക് പതുങ്ങുന്നതും അവരുടെ മുഖത്തുണ്ടായിരുന്ന ചിരിമാഞ്ഞ് ഒരു ഭീകരജീവിയെ കണ്ട ഭാവം കടന്നു വരുന്നതും ശ്യാം ശ്രദ്ധിച്ചു.
അതിനാൽ തന്നെ ശ്യാം ഇരുന്നിടത്തു നിന്നും തനിയെ എഴുന്നേറ്റ് പോയി.
"ഇതാണോ ബെറ്റി സിസ്റ്റർ" എന്ന് ശ്യാമിന് മനസിലാകുന്നതിന് മുൻപ് അവർ ആപാദചൂടം ശ്യാമിനെ ഒന്ന് നോക്കി ; ചെറിയ മന്ദഹാസത്തോടെ "ശ്യാം ആണല്ലേ?" എന്ന് ചോദിച്ചു.
"അതെ" എന്ന ഉത്തരത്തിന് ശേഷം ശ്യാമിനെ ശ്രദ്ധിക്കാതെ ബെന്നിയുടെ സുഖവിവരങ്ങൾ അവർ ശേഖരിക്കുകയും, കാലിലെ വെയ്റ്റിനെപ്പറ്റിയും, ശരീരം സ്‌പോഞ്ച് ചെയ്യുന്നതിനുള്ള കാര്യങ്ങളെപ്പറ്റിയും നേഴ്‌സിങ്ങ് സ്റ്റുഡന്റുകളോട് ചില കൽപ്പനകൾ പുറപ്പെടുപ്പിക്കുന്ന അവസരത്തിലാണ് ശ്യാം മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ എല്ലാം നടത്തിയത്.
അവർ അവിടെ
💬 Comments
View all comments