0%

Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Author : Sojan Read All Parts 727

നിൽക്കുന്ന ഓരോ മിനിറ്റിലും അവരുടെ പ്രകടനത്തിന്റെ മാസ്മരീകതയാൽ പ്രായം ഒരോ വയസായി കുറയുന്നതായി ശ്യാമിന് തോന്നി.

എത്രവയസ് കാണും? ശ്യാം ആലോചിച്ചു..

കാഴ്ച്ചയിൽ 36 വയസ് പറയും, എന്നാൽ അവരുടെ സ്‌ക്കിന്നും ഒരു മേക്കപ്പുമില്ലാത്ത ചൊടികളുടെ ചുമപ്പും, മഠത്തിലമ്മമാരുടെ ഒട്ടും എക്‌സ്‌പോസ്ഡ് അല്ലാത്ത ഡ്രെസ് പോലും അരയിലെ നാടയാൽ അവർ ശരീരത്തിന്റെ നിമ്‌നോൻമതകൾ ആകുന്നത്ര പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്ന വസ്ത്രവിധാനവും പ്രായം 30 വയസ് വരെ കുറയ്ക്കാം എന്ന് ശ്യാമിന് തോന്നി. എങ്കിലും 34 വയസെങ്കിലും അവർക്കുണ്ടായിരുന്നിരിക്കണം.

അതിനൊപ്പം തന്നെ അവനിത്ര കൂടി ചിന്തിച്ചു "ഹൊ ഈ വേഷത്തിലും ഈ പ്രായത്തിലും ഇവരിങ്ങിനാണെങ്കിൽ ചെറുപ്പത്തിൽ എന്തായിരുന്നിരിക്കണം?!!!"

അവരുടെ സന്ദർശ്ശനവും, ശ്യാമിന്റെ മനോരാജ്യവും രണ്ടോ മൂന്നോ മിനിറ്റിനാൽ സമാപിച്ചു. ആ മുറിവിട്ടുപോയിട്ടും അവർ അവശേഷിപ്പിച്ച മസ്മരീക തേജസ് മുറിയിൽ തങ്ങിനിൽക്കുന്നതായി ശ്യാമിന് മനസിലായി.

വാതിലടച്ച് കുറ്റിയിട്ട് വന്ന ശ്യാം ആദ്യം പറഞ്ഞത് "അവരൊരു ആറ്റൻ പീസാണല്ലേ?" എന്നായിരുന്നു. സ്വതവേ മാമൂൽപ്രിയനായ ബെന്നി രൂക്ഷമായി ഒന്ന് നോക്കിയതിനാൽ ശ്യാം തികട്ടിവന്ന അടുത്ത ഡയലോഗ് വിഴുങ്ങി..

ഈ കൂടിക്കാഴ്ച്ചക്ക് ശേഷം ശ്യാമിന്റെ ശ്രദ്ധ നേഴ്‌സിങ്ങ് കോളേജ് കെട്ടിടത്തിലേയ്ക്കും, കന്യാസ്ത്രിമാരിലേയ്ക്കും ആയി. ആശുപത്രിയിൽ പോകാനുള്ള മടി പോലും വളരെ പെട്ടെന്ന് അവന് ഇല്ലാതായി.

ഒന്നുരണ്ട് തവണ കോറിഡോറിൽ അവരെ കാണുകയും ചെയ്തു, ഹൃദ്യമായ ഒരു ചിരിയാൽ അവർ പരിചയം ഭാവിച്ച് കടന്നു പോയി. കൂടുതൽ ഒന്നും സംസാരിക്കാൻ ഒരു സ്‌പേയ്‌സും ഇല്ലായിരുന്നു എന്ന് മാത്രമല്ല, താൻ എന്തിനാണ് ശ്രമിക്കുന്നത് എന്നും അവന് പിടികിട്ടിയിരുന്നില്ല.

ആ മഠത്തിലമ്മയുടെ വേഷത്തിനുള്ളിൽ അഭൗമസൗന്ദര്യം വെട്ടിത്തിളങ്ങുന്ന ഒരു ദാരുശിൽപ്പം

💬 Comments

View all comments