Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]
വരുന്നുണ്ട്, ജോൺസണും നമ്മുടെ ബെറ്റി സിസ്റ്ററിനെ കണ്ടിട്ടുണ്ട്, കുറെ വെള്ളവും ഇറക്കിയിട്ടുണ്ട് - അതും ഫിസിയോതെറാപ്പിക്ക് വന്നതായിരുന്നു - ആ കഥ പിന്നീട് )
സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പം ശ്യാം തെറ്റിദ്ധരിച്ചതാണോ, അതോ അസൂയ ആണോ, ആവശ്യത്തിനുള്ള ശ്രദ്ധകിട്ടാത്തതിന്റെ പ്രതിഷേധമാണോ എന്ന് പറയാൻ സാധിക്കില്ല, എതായാലും ശ്യാം സിസ്റ്ററിനേയും, ആ റൂമിനേയും ഒഴിവാക്കി.
ബെന്നി സിസ്റ്ററിനെ കാണാൻ തുടങ്ങുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അവൻ നേഴ്‌സിങ്ങ് സ്‌ക്കൂളിന്റെ മുറ്റത്തിറങ്ങി ചെടികൾ പരിശോദിച്ചു കൊണ്ട് നിന്നു. മനോഹരമായ ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ ആ പൂന്തോട്ടത്തിലെ വയലറ്റ് പൂക്കൾ അവരുടെ ഒരു പതിപ്പായി അവനു തോന്നി.
ഹോസ്പ്പിറ്റൽ വിട്ടെങ്കിലും ബെന്നിയെ കാണാനായി സിസ്റ്റർ വീട്ടിൽ വന്നുകൊണ്ടിരുന്നു. ബെന്നിക്ക് ഈ പറയുന്നത്ര പ്രശ്‌നമുള്ളതായി ശ്യാമിന് തോന്നിയില്ല, എന്നാൽ നടക്കുമ്പോൾ ഉള്ള ഒരു മുടന്ത് ഏതാനും നാളുകൾ കൂടി ഉണ്ടാകും എന്ന് എല്ലാവർക്കും മനസിലായി.
ഒരു ദിവസം ബെന്നി വീട്ടിൽ പോയ സമയത്ത് സിസ്റ്റർ അവനെ അന്വേഷിച്ച് വന്നപ്പോൾ ശ്യാം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അവിടെനിന്നും കുറെ ദൂരെയുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയിരുന്നു. അവർ അന്ന് പോകും എന്നത് സിസ്റ്ററിന് അറിയാമായിരുന്നു.
പഴയ ഒരു ഒനീഡ ടി.വിയിൽ സിനിമയും കണ്ടുകൊണ്ട് ലൂക്കാച്ചന്റെ സെറ്റിയിൽ ഇരുന്ന ശ്യാമിന് സമീപം അവർ സ്ഥാനം പിടിച്ചു.
ശ്യാമിന്റെ ശരീരം വിറകൊണ്ടു. കന്യാസ്ത്രിയാണെങ്കിലും അവരും താനും മാത്രം ഒരു മുറിയിൽ!! അവർക്ക് തന്നോട് ഒരു അടുപ്പവും ഇതുവരെ ഇല്ലെങ്കിലും ഇന്നത്തെ സാഹചര്യം എല്ലാം കൊണ്ടും അനുകൂലം. അവർ വന്നതു പോലും സംശയാസ്പദം, ഇന്ന് താൻ മാത്രമേ ഇവിടുണ്ടാകൂ
💬 Comments
View all comments