0%

Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Author : Sojan Read All Parts 731

എന്ന് അറിഞ്ഞുകൊണ്ടല്ലേ ഇവർ വന്നത്?

"നീ ഇവിടെ സിനിമ കണ്ട് ഇരിക്കുകയാണല്ലേ? പഠിക്കാൻ ഒന്നുമില്ലേ?"

"സിസ്റ്ററേ ഞാനിപ്പോൾ ടി.വി ഓൺ ചെയ്തതേ ഉള്ളൂ"

"ജെറി പറഞ്ഞല്ലോ നീ മനു മിസുമായി ഉടക്കാണെന്ന്"

ആ കാലത്ത് വൈകിട്ട് കമ്പ്യൂട്ടർ ക്ലാസിൽ പോകുന്നുണ്ടായിരുന്നു, അവിടുത്തെ മിസ് ആയിരുന്നു മനു, പേര് അണുങ്ങളുടെ പോലാണെങ്കിലും കാഴ്ച്ചയ്ക്ക് അതീവ സുന്ദരിയായിരുന്നു അവർ. അധികം പൊക്കമില്ല.

പക്ഷേ ഒരു കുഴപ്പമേയുള്ളൂ, ഒരു വിളച്ചിലും നടക്കില്ല, സ്ട്രിക്റ്റും ആണ് ഫ്രെൻഡ്‌ലിയും ആണ്. ശ്യാമുമായി ചില കാര്യങ്ങളിൽ മനു ഉടക്കുകയും പിന്നീട് രമ്യതയിലാകുകയും ചെയ്തു.

അതെല്ലാം കഴിഞ്ഞ വിഷയങ്ങളായിരുന്നു. ജെറി ഇത് പറഞ്ഞിരിക്കുക ഒരു മാസം മുൻപ് ആയിരിക്കണം, പിന്നെന്തിന് ഇപ്പോൾ ഈ വിഷയം എടുത്തിടണം?!

"ഇപ്പോൾ പ്രശ്‌നമൊന്നുമില്ല സിസ്റ്ററേ"

"അത് നീ പറയുന്നതല്ലേ?, ഞാൻ കേട്ടത് അങ്ങിനല്ലല്ലോ?"

എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു, അതിനാൽ മറുപടി പറയാൻ അവൻ ശ്രമിച്ചില്ല.

"പഠിക്കാൻ വന്നിട്ട് ഉഴപ്പിനടന്നാൽ എങ്ങിനെയാ ശ്യാമേ?"

അവന് അരിശം വരാൻ തുടങ്ങിയിരുന്നു.

"സിസ്റ്ററിനോട് ആരാ ഇതെല്ലാം പറഞ്ഞത്?"

"പറഞ്ഞത് ആരുമാകട്ടെ, നിന്നെക്കുറിച്ച് പരാതികളാണല്ലോ?"

"ബെന്നിയും, ജെറിയും അല്ലേ? അവരുടെ കഥകൾ സിസ്റ്റർ അറിയുന്നില്ലല്ലോ?"

"അവരുടെ എന്ത് കഥകൾ?"

സത്യത്തിൽ ശ്യാമിന് അവരെക്കുറിച്ച് പറയാൻ ഒന്നുമില്ലായിരുന്നു. കോളേജിൽ ചെറിയ ചുറ്റിക്കളികളൊക്കെ ഇരുവർക്കും ഉണ്ടായിരുന്നു എന്നല്ലാതെ മറ്റൊരു കുഴപ്പവും ഇരുവർക്കും ഇല്ല.

ശ്യാമിനെക്കുറിച്ച് ഇവർ പറയുന്നതിൽ കാര്യമില്ലാതില്ല. മറ്റൊരു കഥയിൽ പറയുന്ന മനോജ് ടൗണിൽ ഉള്ളതാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. മനോജും ശ്യാമും ചെറിയ ക്ലാസുകളിൽ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്.

മനോജ് വന്നാൽ ശ്യാം ഈ കമ്പിനി വിട്ട്

💬 Comments

View all comments