ഹലോ [ഋഷി]

📝 Ongoing

👁 365561 views ❤ 474 likes 💬 92 comments

ഹലോ
Hello | Author : Rishi

കണ്ണുകളടച്ചിരുന്നു... ചെന്നിയിൽ അറിയാതെ തിരുമ്മി.... നല്ല തലവേദന.

ഹലോ! കുറച്ചരിശം വന്നു...ഇത്തവണ അറിയാതെ സ്വരമുയർന്നുപോയി. ചുറ്റിലും നോക്കി. ചുണ്ടുകളിൽ വിരിഞ്ഞ ചിരി കയ്പ്പു നിറഞ്ഞതാവും. കണ്ണാടിയിൽ നോക്കേണ്ട കാര്യമില്ല. തൊണ്ട വരണ്ടിരുന്നു. വായ്ക്കുള്ളിൽ പരുത്ത എമറിപ്പേപ്പറിട്ട് ആരോ ഉരയ്ക്കുന്ന പോലെ! കയ്യെത്തിച്ചപ്പോൾ ഫ്രിഡ്ജിന്റെ വാതിലിൽ തടഞ്ഞു. വലിച്ചു തുറന്ന് ബഡ്ഢിന്റെ ബീയർ ക്യാനെടുത്തു. തുറന്നൊറ്റവലിയ്ക്ക് മുഴുവനുമകത്താക്കി. ആഹ്.. തണുത്ത ദ്രാവകം പൊള്ളുന്ന തൊണ്ടയെ മസാജു ചെയ്തിറങ്ങുമ്പോഴുള്ള സുഖം!

ഭാഗ്യം. അവൻ ഫോണെടുത്തു. അജീ! എന്താടാ മൈരേ! എത്ര നേരായി ഞാൻ വിളിക്കുന്നൂ! അരിശം അവന്റെ മേൽ തീർത്തു.

ഹലോ... നേർത്ത, ഇമ്പമുള്ള ശബ്ദം. സ്ത്രീജനമാകുന്നു!

ഞാൻ ഞെട്ടിയുണർന്നു. ഇനി സിന്ധുവാണോ? (അവന്റെ കെട്ട്യോള്!).

സിന്ധൂ! സോറി. കിച്ചുവാണ്. അജിയുണ്ടോ? ചൊറിഞ്ഞു വന്നെങ്കിലും മനപ്പൂർവ്വം സ്വരത്തിൽ ക്ഷമാപണം കലർത്തി.

ക്ഷമിക്കണം.. ഞാൻ സിന്ധുവല്ല. ആ മൃദുവായ, മോഹിപ്പിക്കുന്ന സ്വരം വീണ്ടും. കുട്ടിക്കെന്താ വേണ്ടേ? ക്യാൻ ഐ ഹെൽപ്പ്?

ഇത്തിരി ദേഷ്യം വന്നു. എനിക്കൊന്നും വേണ്ട. നിങ്ങളാ ഫോണൊന്നു കട്ടു ചെയ്തേ!

എന്താണേലും പറയൂ കുട്ടീ... ആ സ്വരം വീണ്ടും.. ഉള്ളിലെവിടെയോ കൊളുത്തു വീഴുന്നുവോ? വേണ്ടടാ മൈരേ കിച്ചൂ... ഒരനുഭവം പോരേ!

കുറച്ചു ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്

📚 Chapters

1 published

Related Stories

💬 Comments

View all comments