0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

എന്നാലും പൈസ കൊടുത്താൽ വീടു തൂത്തു തുടച്ചു തരും.

ദീദി ഫ്ലാറ്റു കണ്ടു മൂക്കിൽ കൈവെച്ചു. ക്യാ രേ ഏ സബ്? ഞാൻ രണ്ടായിരത്തിന്റെ രണ്ടു നോട്ടു നീട്ടി. ഒന്നു നടക്കാൻ പോണു. തിരിഞ്ഞു നടന്നു.

ചാവി മേം രഘ്ത്തീ ഹൂം... ദീദി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു..

വെറുതേ നടന്നു. മഴക്കോളുണ്ട്. വാച്ചു നോക്കി. ഓ... പത്തരയായിട്ടേ ഉള്ളൂ. വെയിൽ അങ്ങിങ്ങായി എത്തി നോക്കുന്നു. ആകപ്പാടെ മൂടിക്കെട്ടൽ... കടലിന്റെയിരമ്പം കേട്ടു തുടങ്ങി. പെട്ടെന്ന് വിശപ്പു ബാധിച്ചു. അതെങ്ങനാ! വല്ല സ്വിഗ്ഗിയോ, പിസ്സായോ അങ്ങനെയെന്തേലും ബോധമുള്ളപ്പോൾ ഓർഡർ ചെയ്യുക, നേരെ ഫ്രിഡ്ജിലേക്കു തള്ളുക, വയറു നന്നായി കായുമ്പോൾ... കായാതിരിക്കുമ്പോഴും... വെള്ളമടിക്കുക... കുഴഞ്ഞുവീഴാറാവുമ്പോൾ മാത്രം ഫ്രിഡ്ജു തുറന്ന് തണുത്തു മരവിച്ചതെന്തേലും അണ്ണാക്കിലേക്ക് കേറ്റുക... ഇതാണ് പതിവ്... ഈയിടെയായി..

ഇഞ്ചിച്ചായയും, ഓംലെറ്റും, നല്ല മുംബൈ സ്റ്റൈൽ ഗ്രില്ലു ചെയ്ത സാൻഡ്വിച്ചുകളുമൊക്കെ നിരത്തിയ നിരത്തുവണ്ടി കണ്ടപ്പോൾ അങ്ങോട്ടു വിട്ടു.

ഒരു കട്ടൻ ചായ തട്ടി. ഉള്ളാകെ ചൂടു പടർന്നു. ഒരോംലെറ്റും അകത്താക്കി. ഹാവൂ! എത്ര നാളായി ചൂടുള്ള എന്തേലും കഴിച്ചിട്ട്! പുള്ളി സാൻഡ്വിച്ചുണ്ടാക്കുന്നതും നോക്കി വണ്ടിയുടെ തൂണിൽ ചാരി ബെഞ്ചിലിരുന്നു. കാലുകൾ നീട്ടിവെച്ചു. തളർച്ച തോന്നി, ഇത്തിരി ഉന്മേഷവും! തക്കാളിയും, കക്കരിയും, വേവിച്ച ഉരുളക്കിഴങ്ങും സ്ലൈസുചെയ്ത് ബ്രെഡ്ഢിൽ ധാരാളം വെണ്ണയും, പുതിനയും തേങ്ങയും മല്ലിയിലയും പച്ചമുളകും അരച്ച ചമ്മന്തിയും പെരട്ടി തീയിൽ ഗ്രില്ലു ചെയ്തെടുക്കുന്ന കൊതിപ്പിക്കുന്ന സാധനം നാലായി മുറിച്ച് പേപ്പർ പ്ലേറ്റിൽ തരുന്നു.... യം...

ഒരു സാൻഡ്വിച്ചും വാങ്ങി പിന്നെയും നടന്നു. കടൽത്തീരത്ത് ഓടുകൾ പാകിയ കാൽനടപ്പാതയിൽ ഒരു സിമന്റ്

💬 Comments

View all comments