0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

എൻ്റെ കൂടെ നീ വരുമോ. ഇവിടം വിടാൻ ഒരു മാർഗം എൻ്റെ കൈയിൽ ഉണ്ട് .ഒന്നും പേടിക്കണ്ട. നിനക്ക് എൻ്റെ ഭാര്യ ആയി തന്നെ എൻ്റെ കൂടെ ജീവിക്കാം. നിന്നെ പിരിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ. നീ എൻ്റെ കൂടെ വരണം. നിന്നെ എനിക്ക് വേണം."

ഇത് കേട്ട് ഒരു രേണു അവൻ്റെ നെഞ്ചിൽ നിന്നും തല എടുത്തു. അവൻ്റെ കണ്ണിൽ നോക്കി. അവൻ്റെ സത്യസന്ധത അവൾക്ക് മനസ്സിലായി. ഒന്ന് ബെഡിൽ എണീറ്റ് ഇരുന്ന് അവള് പറഞ്ഞു.

" ദാസേട്ടനോട് എനിക്ക് എൻ്റെ മനസ്സിൽ ഒരുപാട് സ്നേഹം ഉണ്ട്. പക്ഷേ, ദാസേ....ട്ടാ... എനിക്ക് പറ്റില്ല. എൻ്റെ മനസ്സിൽ ഞാൻ എന്നും സാജിദിൻ്റെ ഭാര്യ ആണ്. അവൻ ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ എങ്ങോട്ടും വരില്ല. അവനു വേണ്ടി ചെയ്യാൻ എനിക്ക് കാര്യങ്ങൾ ബാക്കി ഉണ്ട്. എന്നെ വെറുക്കരുത്........" കണ്ണുകൾ നിറഞ്ഞ് രേണു പറഞ്ഞു.

ദാസൻ്റെ കണ്ണുകൾ നിറഞ്ഞു. ഒരു നിരാകരണം അവൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവൻ്റെ കണ്ണ് നിറഞ്ഞത് കണ്ട രേണു കരഞ്ഞു കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് വീണു. ദാസൻ അവളുടെ തല തലോടി . അവർ അങ്ങനെ കിടന്ന് നേരം വെളുപ്പിച്ചു.

രാവിലെ ദാസൻ കുളിമുറിയിൽ കയറി കുളിച്ചു .ഡ്രസ്സ് ചെയ്തത് കണ്ടാണ് രേണു എണീറ്റത്. അവൻ പോകാനായി തുടങ്ങിയപ്പോൾ രേണു അവൻ്റെ കൈയിൽ കയറി പിടിച്ചു.

"ദാസേട്ടാ....ഞാൻ....."

ദാസൻ അവളെ മുഴുവിപ്പിക്കാൻ വിടാതെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം അവൻ്റെ നെഞ്ചിലേക്ക് ചായിച്ചു.

" നീ ഒന്നും പറയണ്ട....... എനിക്ക് നിന്നെ അറിയാം."

💬 Comments

View all comments