Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
എന്ന് ചോദിക്കണം. തന്നെ ഇവിടെ പിടിച്ച് നിർത്തുന്നത് നന്ദിനിയുടെ മേൽ ഹംസക്കുണ്ടായിരുന്ന കൺട്രോൾ ആണ് . ഇപ്പോൾ നന്ദിനി രേണു വിൻ്റെ കൈയിൽ ആണ്. പിന്നെ ഫോട്ടോസ്. അത് ഇരിക്കുന്ന സ്ഥലം കൃത്യമായി ദാസന് അറിയാം. ആകടമുറിയുടെ അലമാരയിൽ അത് അന്ന് കൊണ്ട് വച്ചശേഷം ഹംസ അതിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതിൻ്റെ കീ ദിലീപ് വഴി ദാസൻ കൈവശപ്പെടുത്തിയതാണ്. അന്ന് രക്ഷപ്പെടാൻ ഇരുന്ന മാർഗത്തിലൂടെ ഇന്ന് രക്ഷപ്പെടാൻ വഴി ഉണ്ട്. ഇപ്പോൾ ലോഡ് കൊണ്ട് പോകുന്നവൻ ദാസൻ്റെ ഇഷ്ട്ടക്കാരൻ ആണ്. അവനും കമ്പനി വിട്ട് പോകാൻ നിൽക്കുക ആണ്. ദാസൻ പറഞ്ഞാൽ അവൻ പണ്ടത്തെപ്പോലെ അവരെ എയർപോർട്ടിൽ വിട്ട് രാജി വച്ച് മുങ്ങും,അസ്സമിലേക്ക്. ഒന്നുകിൽ നാളെ അല്ലെങ്കിൽ തിരിച്ച് വന്നതിനു ശേഷം പ്ലാൻ നടപ്പിലാക്കാവുന്നതാണ് . ഇന്ന് തന്നെ രേണു വിനോടു ചോദിക്കണം ദാസൻ ഉറപ്പിച്ചു.
വൈകിട്ട് അവൻ രേണുവിനെ കണ്ടു . നാട്ടിൽ പോകുന്ന കാര്യം അവള് അറിഞ്ഞിരുന്നു. അവള് ഉച്ച വരെ ചിലവഴിച്ചത് നന്ദിനിയെ സമാധാനിപ്പിക്കാൻ ആണ്. ഒഴിവാക്കാൻ കഴിയാത്ത ഒരു കസ്റ്റമർ വന്നപ്പോൾ അയാളെ സുഖിപ്പിക്കുന്ന പണിയിലാണ് നന്ദിനി. അവള് ഇപ്പോഴും പോയിട്ടില്ല. താഴേ ദിലീപ് കാത്തു നിൽക്കുന്നുണ്ട്.
"രണ്ടാഴ്ച ഇവിടെ കാണില്ലല്ലോ . ഞാൻ ചില സമ്മാനങ്ങൾ തന്ന് വിടാം." രേണു ദാസനെ ഒന്നും പറയാൻ സമ്മതിക്കാതെ രാസലീലയിലേക്ക് കടന്നു. അവളുടെ ആവേശവും സ്നേഹവും നിരാകരിക്കാൻ ദാസന് തോന്നിയില്ല. ഒരു റൗണ്ട് കഴിഞ്ഞപ്പോൾ തൻ്റെ നെഞ്ചില് കിടന്ന രേണു വിനോട് ദാസൻ ചോദിച്ചു.
" ഞാൻ വിളിച്ചാൽ ഈ സ്ഥലം വിട്ടു
💬 Comments
View all comments