0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

സാരിയും .പൈസ ഉണ്ടല്ലോ . ദാസൻ കരുതി. അവിടെ വച്ച് തന്നെ നല്ലൊരു സാരിയും ബ്ലൗസും ഇട്ട് നന്ദിനി വന്നു. സാരി കെട്ടിയത് അരയിൽ കൂടുതലും അല്ല കുറവും അല്ല എന്ന അവസ്ഥയിൽ ആണ്. കണ്ടാൽ ഒരു ചന്തം ഉണ്ട്. പഴയ അടച്ച് പൂട്ടിയ രൂപമല്ല. നന്നായി വസ്ത്രധാരണം നടത്തിയിരിക്കുന്നു.

അവർ ഒരു ടാക്സിയിൽ കയറി.നന്ദിനിയുടെ വീട്ടിൽ ചെന്നു. കരച്ചിലും പിഴിച്ചിലും ചടങ്ങുകളും മുറ പോലെ നടന്നു . എല്ലാം ഒരുക്കാൻ ദാസൻ മുൻപന്തിയിൽ നിന്നു. കുടുംബക്കാരും നാട്ടുകാരും അവനെ മതിപ്പോടെ കണ്ടു . നന്ദിനിയും ദാസനും തമ്മിൽ കാര്യമാത്ര പ്രധാനമായ കാര്യങ്ങളിൽ ഒന്നോ രണ്ടോ വാക്കുകളിൽ കവിയാത്ത സംസാരം മാത്രമേ ഉണ്ടായുള്ളൂ .നന്ദിനിയെ അവിടെ നിർത്തി ഒരാഴ്ചത്തേക്ക് ദാസൻ സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ അമ്മാവനും അമ്മയും ചില തീരുമാനങ്ങൾ എടുത്തിരുന്നത് അവനോട് പറഞ്ഞു. അമ്മാവൻ ഇനി സന്യാസ ജീവിതത്തിലേക്ക് കടക്കുന്നു. കൊല്ലത്ത് ഒരു ആശ്രമത്തിൽ പോയി ഭജന ഇരിക്കാൻ തീരുമാനിച്ചു. അമ്മ തിരുവനന്തപുരത്തെ അമ്മയുടെ അനിയത്തിയുടെ കൂടെ പോയി നിൽക്കാൻ തീരുമാനിച്ചു. ദാസനും നന്ദിനിയും നാട്ടിൽ വന്നലെ ഇനി അമ്മയും നാട്ടിലേക്ക് ഉള്ളൂ. സ്വത്തിൻ്റെ കാര്യത്തിൽ അവർ എല്ലാം പെട്ടെന്ന് തന്നെ തീർപ്പാക്കി. ദാസന് വന്ന കാര്യപ്രാപ്തിയിൽ അവർക്ക് അതിശയം തോന്നി. ക്രെഡിറ്റ് അവർ നന്ദിനിയുടെ തലക്ക് വച്ച് കൊടുത്തു. ദാസൻ അടുത്ത ആഴ്ച ബാക്കി ചടങ്ങുകൾ നടത്തി. നന്ദിനിയുടെ കുടുംബക്കാർ ദാസനെ വാനോളം പുകഴ്ത്തി അവളോട് സംസാരിച്ചു . ദാസൻ യാത്ര തുടങ്ങിയതിൻ്റെ 19ആം ദിവസം നന്ദിനിയെയും കൂട്ടി തിരിച്ച് യാത്ര തുടങ്ങി.

💬 Comments

View all comments