Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ഓരോ ഭക്ഷണ സാധനങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നതും നന്ദിനി അത് നിരാകരിക്കുന്നതും ദാസൻ കണ്ടു. പാലത്തിലെ പണി കാരണം ട്രെയിൻ പതിവിലും വൈകി ആണ് ഓടിയത്. ആരോടെന്നില്ലാതെ ദാസൻ്റെ ഉള്ളിൽ ഒരു ദേഷ്യം ഉടലെടുത്തിരുന്നു. അതിൻ്റെ അരിശം അവൻ പുത്പ്പിനോടും മറ്റും കാണിച്ചു .സന്ധ്യ ആയപ്പോൾ ദാസൻ ഒന്ന് മയങ്ങി. അല്പം ഒന്ന് ഇരുട്ടിയപ്പോൾ ശബ്ദം കേട്ട് ദാസൻ കണ്ണ് തുറന്നു. നന്ദിനിയുടെ ബ്ലൗസ് പൊട്ടി നിലത്ത് കിടക്കുന്നു. ബെർത്തിൽ കിടക്കുന്ന അവളുടെ പാവാട താഴേക്ക് വലിച്ച് മാറ്റാൻ സർദാർജി ശ്രമിക്കുന്നു. നന്ദിനി നിലവിളിച്ച് തടയാൻ ശ്രമിക്കുന്നു. ആരെ എങ്കിലും തല്ലി കലിപ്പ് അടക്കാൻ കാത്ത് നിന്ന ദാസൻ ബെർത്തിൽ നിന്നും ചാടി ഇറങ്ങി. തന്നെക്കാൾ വലിപ്പമുള്ള അ സർദർജിയുടെ തല പിടിച്ച് ട്രെയിൻ്റെ സൈഡിൽ ശക്തിയായി ഇടിപ്പിച്ചു. ലെവൽ തെറ്റിയ അവൻ്റെ മുഖം നേരെ പിടിച്ച് കൈ ചുരുട്ടി ഭ്രാന്തമായി ദാസൻ തുടർച്ചയായി തല്ലി. അവൻ്റെ പല്ല് തെറിച്ച് പുറത്ത് വന്നു. കീഴുതാടി പൊട്ടി. ദാസനെ തള്ളി മാറ്റി തൻ്റെ ബാഗും എടുത്ത് സർദാർജി രക്ഷപ്പെടാൻ ശ്രമിച്ചു. കലിപ്പ് അടങ്ങാത്ത ദാസൻ അവൻ്റെ പുറത്ത് ചവിട്ടി വീഴ്ത്തി. അവൻ്റെ കിടുങ്ങാ മണിയിലേക്ക് അവൻ രണ്ട് കാലും പൊക്കി ചാടി . അവൻ നിലവിളിച്ചു. ദാസൻ ചവിട്ടു നിർത്തിയില്ല . അവൻ്റെ നടു ചവിട്ടി ഇരുത്തി. അവസാനമായി ദാസനെ ഒന്ന് തള്ളി അവൻ ബോഗിയുടെ അറ്റത്തേക്ക് എന്തിവലിഞ്ഞ് ഓടി. വിജനമായ ഒരു സ്റ്റേഷൻ എത്താൻ വണ്ടി സ്പീഡ് കുറച്ച സമയത്ത് അവൻ ചാടി ഓടി. ദാസൻ ശാന്തനായി. അവൻ തിരികെ സീറ്റിലേക്ക് വന്നു. എല്ലാം കണ്ട് പേടിച്ച് നിന്ന നന്ദിനി സാരി കൊണ്ട് മാറ് മറച്ച് ചോദിച്ചു.
"വല്ലതും പറ്റിയോ?"
മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഭാര്യ ഭർത്താവിനോട് മിണ്ടുന്ന അവസരമായിരുന്നു അത്. അവളെ നോക്കാതെ ദാസൻ ഒരു തുണി എടുത്ത് കീറി ഇടിയിൽ മുറിവുണ്ടായ കൈയിൽ കെട്ടി. ബാക്കി തുണികൊണ്ട് നിലത്ത് വീണ ചോരയും പല്ലും ഒക്കെ തൂത്ത് കളഞ്ഞു. ദാസൻ ഒന്നും മിണ്ടാതെ വീണ്ടും ബെർത്തിൽ കയറി
💬 Comments
View all comments