Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
പദ്ധതികൾ ആലോചിച്ചു. ഇനി സമയം കളയാൻ പറ്റില്ല. രേണുവിൻ്റെ സമ്മതം ഇല്ലാതെയും കൊണ്ട് പോണം. പറ്റിയാൽ ഇന്ന് തന്നെ. രാവിലെ ഹംസ മാറിയാൽ കടയിൽ കയറി ക്യാമറ എടുത്ത് ഫിലിം നശിപ്പിക്കണം. രേണു വിനെ രങ്കൻ്റെയും രാംനാതിൻ്റെയും സഹായത്തോടെ പറഞ്ഞു സമ്മതിപ്പിക്കണം. എന്നിട്ട് രക്ഷപ്പെട്ടു നാട്ടിലേക്ക് അമ്മാവൻ്റെ സുഹൃത്തിൻ്റെ മകൻ ഒരു IG ഉണ്ട്. അയാളെ കണ്ടു പറ്റിയ ഒരു സേഫ് ഹൗസിലേക്ക് മാറണം. കുറച്ച് നാൾ എല്ലാം ഒന്ന് അടങ്ങിയിട്ട് പുറത്ത് കടന്നാൽ മതി. അവൻ കുളിച്ച് വന്ന നന്ദിനിയോട് പ്ലാൻ അവതരിപ്പിച്ചു. രേണു വിനെ കൂടെ കൂട്ടാൻ അവൾക്ക് സമ്മതം ആയിരുന്നു. അത് ദാസൻ അവൾക്ക് വേണ്ടി ചെയ്യുന്നതായി മാത്രമേ അവൾക്ക് തോന്നിയുള്ളൂ. നന്ദിനി പഴയപോലെ സ്ലീവ് ലെസ്സ് ബ്ലൗസും സാരിയും ധരിച്ച് റെഡി ആയി. അവള് ദാസൻ്റെ ഇടത്തേ കൈയിൽ വട്ടം ചുറ്റി പിടിച്ച് ഉരുമി ആണ് നടന്നത് .
റെയിൽ സ്റ്റേഷനിൽ ഭാഗ്യത്തിന് അവർക്ക് ലോഡ് ഇറക്കാൻ വന്ന ഒരു കമ്പനി വണ്ടി കിട്ടി. ഭാഷ അതികം വശമില്ലാത്ത ഒരു ത്രിപുറക്കാരൻ ആയിരുന്നു അത്. അയാളുടെ സംസാരത്തിൽ നിന്നും ഹനാപുരയിൽ എന്തോ പ്രശ്നങ്ങൾ നടന്നെന്ന് മനസ്സിലായി. അവൻ്റെ സംസാരത്തിൽ നിന്ന് കൂടുതൽ ഒന്നും പിടികിട്ടിയില്ല.
ദൂരേ നിന്നെ ഹനാപുരയിൽ പല ഭാഗത്ത് നിന്നും പുക ചെറിയ തോതിൽ ഉയരുന്നത് അവർ കണ്ടു. അവരുടെ തെരുവിൽ വണ്ടി നിർത്തി. പുറത്ത് ഇറങ്ങിയ അവർ കണ്ടു. തെരുവ് മുഴുവൻ കത്തി നശിച്ചിരിക്കുന്നു. ഹംസ യുടെ കട ഇരുന്ന ഭാഗം ഒരു ഗർത്തം രൂപപ്പെട്ട് ചിന്നഭിന്നമായി കിടക്കുന്നു. അവർ താമസിച്ച ബിൽഡിംഗ് മാത്രം വലിയ പ്രശ്നം കൂടാതെ നിൽക്കുന്നു. അവർ ശ്രദ്ധിച്ച് അകത്ത് കയറി. കിട്ടിയ ചില രേഖകളും മറ്റും എടുത്ത് താഴേക്ക് ഇറങ്ങി. തിരിച്ചിറങ്ങി ദാസൻ അലമാര ഇരുന്നഭാഗത്തേക്ക് നോക്കി. ഒരു ക്യാമറയുടെ ഉരുകിയ രൂപം അവൻ കണ്ടു. അകത്ത് കരിഞ്ഞു ഒട്ടി ഫിലിമും. ദാസന് ആശ്വാസമായി. അപ്പോഴേക്കും അങ്ങോട്ടേക്ക് ദിലീപ് വന്നു. അവൻ കരഞ്ഞു കൊണ്ടാണ് വന്നത്. അവൻ നടന്നത് വിശദീകരിച്ചു പറഞ്ഞു.
നാല്
💬 Comments
View all comments