Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ദിവസം മുൻപ് അപ്രദീഷിതമായി കുറെ ആയുധധാരികൾ ഒരു പ്രൊഫഷണൽ ടീം പോലെ കമ്പനി വണ്ടിയിൽ ഹനാപുരയിൽ എത്തി. ഹംസയും കൂട്ടരും ആയുധം ഒളിപ്പിച്ച സ്ഥലങ്ങൾ തന്നെ കണ്ടെത്തി . ബോമ്പ്കൾ വച്ച് നശിപ്പിച്ചു. ബൈരോണിൻ്റെയും ഹംസയുടെയും ആളുകളെ മുഴുവൻ വെടി വച്ച് കൊന്നു. കാമാട്ടിപ്പുരയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ശേഖരം ഉണ്ടായിരുന്നത്. അത് അവർ ഒരുപാട് ബോബ്കൾ വച്ച് തകർത്തു. ദാസൻ്റെ ഉള്ള് കാളി.
രേണു അവൾക്ക് എന്തെങ്കിലും?
ദിലീപ് തുടർന്നു.
"ഗവൺമെൻ്റിൻ്റെ സീക്രട്ട് ഫോഴ്സ് ആണെന്നാണ് കേട്ടത്. ഒറ്റ് ആണ്. നമ്മുടെ രാം ഭായിയും രേണു വും ആണ് അവർക്ക് സ്ഥലങ്ങൾ കാട്ടിക്കൊടുത്തത്. അവരുടെ സഹായി രങ്കൻ ഈ സീക്രട്ട് ഫോഴ്സിൻ്റെ ആൾ അയിരുന്നത്രേ... ബൈരോൺ നാട് വിട്ട് പോയെന്നോ ഇവരുടെ കസ്റ്റഡിയിൽ ആണെന്നോ കേൾക്കുന്നു. അവർ മൂന്ന് പേരും മറ്റ് കമാൻഡോസും ഹംസയെ വളഞ്ഞു. അവൻ തിരിച്ച് വെടി വച്ചു. ലക്ഷ്യം തെറ്റി എൻ്റെ അച്ഛൻ കുമാരന് കൊണ്ടു. അച്ഛൻ പോയി." ദിലീപ് കരച്ചിൽ അടക്കാൻ കഴിയാതെ വിതുമ്പി. അവൻ തുടർന്നു.
"ഹംസയെ അവർ രണ്ട് വെടി വച്ചു. കാലിലും തോളിലും ആണ് കൊണ്ടത്. അവൻ എന്നിട്ടും ഒരു ജീപിൽ കയറി രക്ഷപ്പെടാൻ നോക്കി. രങ്കനും രേണുവും രാംനാതും അവനെ പിന്തുടരുന്നത് കണ്ടു. അവർ ആരെയും പിന്നെ ആരും ശരിക്ക് കണ്ടിട്ടില്ല. രേണുവും രാംനാതും വിദേശത്തേക്ക് പോയി എന്ന് ഇവിടെ ഒരു സംസാരം ഉണ്ട്. കമാണ്ടോസ് ഹംസയുമായി ബന്ധമുള്ള എല്ലാ സ്ഥലങ്ങളും കയറി ഇറങ്ങി എല്ലാ രേഖകളും എടുത്തു. എന്നിട്ട് സ്ഥലങ്ങൾ എല്ലാം ബോംബ് വച്ച് തകർത്തു. കാമാട്ടിപ്പുര യിൽ നിന്നും അവർക്ക് കൊറെ പണം കിട്ടി അതവർ അവിടുത്തെ പെണ്ണുങ്ങൾക്ക് കൊടുത്തു. അതവർ പരസ്പരം പങ്കിട്ടു. ചേച്ചിക്ക് തരാനുള്ളത് എൻ്റെ കൈയിൽ ഉണ്ട്. കുറച്ച് ഞാൻ അച്ഛൻ്റെ ചടങ്ങുകൾക്ക് എടുത്തു. ബാക്കി ഇതിൽ ഉണ്ട്."
അവൻ ഒരു പൊതി അവളുടെ നേരെ നീട്ടി. അതിൽ ആറു ലക്ഷത്തോളം രൂപയും പിന്നെ സ്വർണവും അവർ കണ്ടു.
"പിന്നെ എന്ത് സംഭവിച്ചു."
"രണ്ടു ദിവസം കഴിഞ്ഞ് ഹംസയുടെ
💬 Comments
View all comments