Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ബോഡി പുഴക്കരയിൽ പൊങ്ങി. ബോഡി നഗ്നമായിരുന്നു. ആരോ മുള്ള് ഉള്ള ചാട്ട കൊണ്ട് അടിച്ച് ദേഹം മുഴുവൻ തോല് പോയിരുന്നു. കഴുത്തിൽ ഒരു തുടൽ ഉണ്ടായിരുന്നു. അവൻ്റെ ലിംഗവും വൃഷണവും മുറിച്ച് എടുത്ത അവസ്ഥയിൽ ആയിരുന്നു. അവിടെ മുളകും തേച്ചിട്ടുണ്ട്ന്നാ പോലീസ് പറഞ്ഞത്. പക്ഷേ കേസ് പോലും എടുത്തിട്ടില്ല. ഇങ്ങനെ ഒരു സംഭവം ഒരിടത്തും വാർത്ത ആയിട്ടില്ല. ആകെ വന്നത് ' ഹനാപുരയിൽ ഗ്യാങ് യുദ്ധം ' എന്ന വാർത്തയാണ്. അധികാരത്തിൽ ഉള്ള ആരോ എല്ലാം രഹസ്യമാക്കി വയ്ക്കുക ആണ്. "
രേണു വിന് ചെയ്യാൻ ഉള്ള കാര്യങ്ങൾ എന്തായിരുന്നു എന്ന് ദാസന് മനസ്സിലായി. അവള് സാജിദിന് വേണ്ടി പ്രതികാരം ചെയ്യാൻ കാത്തിരിക്കുക ആയിരുന്നു.
ദാസൻ ദിലീപ്നെയും കൂട്ടി കമ്പനിയിലേക്ക് പോയി. ഫാക്ടറി പൂട്ടി കിടക്കുന്നു.അവിടെ വാച്ച്മാൻ മാത്രമേ ഉള്ളൂ. ബൈരോൺ സ്ഥലം വിട്ടതോടെ കമ്പനി ഫാക്ടറി പൂട്ടാൻ ഓർഡർ നൽകിയിരിക്കുന്നു. ദാസന് ഒരു സ്പെഷ്യൽ ലെറ്റർ കമ്പനി വാച്ച്മാൻ കരുതിയിരുന്നു. അവനെ ഡൽഹിയിലെ മെയിൻ ഓഫീസിലേക്ക് പ്രൊമോഷൻ ഓടെ മാറ്റം. അന്ന് തന്നെ ceo വെറുതെ പുകാഴ്ത്തിയതല്ല എന്ന് ദാസന് മനസ്സിലായി.
ഇന്നിപ്പോൾ സ്ഥലം വിടണം ദാസൻ മനസ്സിൽ കരുതി. നിന്നാൽ നാളെയോ മറ്റോ ഭീം പട്ടേലിൻ്റെ ആളുകൾ വന്നു നഗരം കൈ അടക്കും. ഹംസയുടെ ആളുകൾ എന്ന് ധരിച്ച് തന്നെ ഉപദ്രവിക്കാൻ ഇട ഉണ്ട്.
അവൻ പെട്ടെന്ന് തന്നെ ഏജൻ്റിനെ വിളിച്ച് ഡൽഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അവൻ നന്ദിനിയുടെ സമ്മതത്തോടെ ദിലീപിൻ്റെ കൈയിൽ അവൻ തന്ന പണത്തിൽനിന്നും 3ലക്ഷം എടുത്ത് കൊടുത്തു.
"നീ ഇവിടെ നിന്ന് പുറത്ത് കടക്കണം. ഈ പണം കൊണ്ട് എന്തെങ്കിലും ചെറുതായി ചെയ്യണം. രക്ഷപ്പെടാൻ നോക്ക്. "
അവൻ പൊട്ടിക്കരഞ്ഞ് രണ്ട് പേരെയും അവൻ കൈകൂപ്പി. തിരിച്ച് പോകുന്നതിനു മുൻപ് നന്ദിനിയുടെ കൂടെ ദാസൻ ഖേര കുന്നിൻ്റെ മുകളിൽ എത്തി. അവൻ താമസിച്ച വീട്ടിലേക്ക് നോക്കി. തകർന്ന തെരുവിലേക്ക് നോക്കി. അവസാനം കാമാട്ടിപ്പുര നിന്ന സ്ഥലത്തേക്ക് നോക്കി. അവിടെ കല്ലിൻ്റെ മേൽ കല്ലില്ലാത്ത വിധം ഒരു ഗർത്തം മാത്രം കാണാം.
💬 Comments
View all comments