Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
ദാസൻ രേണുവിൻ്റെ കാര്യം ഓർത്തു. അവസാനം കണ്ടപ്പോൾ വാതിൽ പടിയിൽ കണ്ണുനീർ തുടച്ചു തനിക്ക് തന്ന ടാറ്റാ ഓർത്തു. അവൻ്റെ കണ്ണ് നിറഞ്ഞു. അവള് തനിക്ക് എല്ലാം തന്നു. ജീവിതം തീർന്നു എന്ന് കരുതിയപ്പോൾ പ്രതീക്ഷ തന്നു . ഒരു ആണ് എന്ന ബഹുമാനം തന്നു . സ്നേഹം എന്താണെന്ന് കാണിച്ച് തന്നു. സ്വന്തം ഭാര്യയെ തിരിച്ച് തന്നു. അവസാനം സന്തോഷത്തോടെ ജീവിക്കാൻ വിലങ്ങു നിന്നവനെ ഇല്ലാതാക്കി തന്നു. അവൾക്ക് ഒന്നും തിരിച്ച് കൊടുക്കാൻ കഴിഞ്ഞില്ല. ഒരു നന്ദി പറയാൻ പോലും ഇനി കാണാൻ പറ്റുമോ എന്നറിയില്ല . അവൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അത് കണ്ട നന്ദിനി അവനെ കെട്ടിപ്പിടിച്ചു. ഹനാപുരയെ ജീവിതത്തിൽ അവസാനമായി നോക്കിക്കൊണ്ട് ദാസൻ മനസ്സിൽ പറഞ്ഞു.
"നന്ദി രേണു....... നന്ദി....."
ശുഭം ******************************* (ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമൻ്റ് രേഖപ്പെടുത്തുക .വായിച്ചവർക്ക് നന്ദി)
💬 Comments
View all comments