Chapter Title : ഹണി ട്രാപ് [Danmee]
എന്ത് വിവരം "
" നിന്റെ അച്ഛന് ലോട്ടറി അടിച്ചെന്ന് "
" അങ്ങേർക്ക് ലോട്ടറി അടിച്ചതിന് എനിക്ക് എന്താ "
" ഒന്നും ഇല്ല ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു "
" ഞാൻ പറഞ്ഞിട്ടില്ലേ അങ്ങേരുടെ കാര്യം സംസാരിക്കരുത് എന്ന് "
" നീ ഒന്ന് ക്ഷേമിക്ക് വാർത്ത അറിഞ്ഞപ്പോൾ ക്യാമ്പിൽ മുഴുവൻ ഇതായിരുന്നു ചർച്ച. നമ്മുടെ നാട്ടിൽ ഉള്ള ഒരുത്തൻ എന്റെ അമ്മായിഅച്ഛന് ആണ് ലോട്ടറി അടിച്ചത് എന്ന് ഇവിടെ മുഴുവൻ പാട്ട് ആക്കി. പിന്നെ ഓരോരുത്തർ ഓരോന്ന് ചോദിച്ചു അടുത്ത് കൂടാൻ തുടങ്ങി .പിന്നെ അവർ ഇനി ഇപ്പോൾ ഇവിടെ കിടന്ന് കഷ്ട്ടപെടുന്നത് എന്തിനാ നാട്ടിൽ പൊക്കുടേ എന്നെക്കെ ചോദിച്ചു. "
" അവരോട് ഒക്കെ പോയി പണിനോക്കാൻ പറ......... നിയമപരമായി എനിക്ക് കിട്ടേണ്ട അവകാശം പോലും ഞാൻ ചോദിക്കാൻ പോയിട്ടില്ല പിന്നെ ഇപ്പോഴാണോ...... അല്ല...!നിങ്ങൾ അല്ലെ എന്നെ തടഞ്ഞത് പിന്നെ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ "
" എനിക്ക് വയ്യടി ഇവിടെ.... ഇപ്പോൾ ഉള്ള പ്രേശ്നങ്ങൾ എല്ലാം തീർത്ത് നാട്ടിൽ വന്നു ഒരു വണ്ടി എടുത്ത് ഓടം എന്ന കരുതിയത് .... പക്ഷേ അതൊന്നും ഉടനെ നടക്കുമെന്ന് തോന്നുന്നില്ല. നിനക്ക് അറിയാമല്ലോ നിന്റെ പ്രെസവത്തിന് ഞാൻ ഇവിടെ നിന്ന് കടം വാങ്ങിയ പൈസ അയച്ചത്.... എന്തോ ഒരു നിമിഷം കൈയിൽ നിന്നു പോയി. അങ്ങനെ ചോദിച്ചതാ നീ വിട്ടുകള "
പ്രശാന്ത് ഏട്ടൻ ഇത്രയും സങ്കടത്തോടെ എന്നോട് സംസാരിച്ചിട്ടില്ല. എനിക്ക് എന്തോ വല്ലാതായി.
" നിങ്ങൾ ഇപ്പോൾ എന്താ പറയുന്നത്
💬 Comments
View all comments