0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 384

ഞാൻ പെട്ടെന്ന് ടീവി ഓഫ്‌ ആക്കി അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി റൂമിലേക്ക് നടന്നു. ഞാൻ ഏറ്റവും വെറുക്കുന്ന മുഖം ആണ് ടീവിയിൽ ഇപ്പോൾ കാണിച്ചത്. എന്റെ അച്ഛൻ എന്ന പറയുന്നയാളുടെ  'സുകുമാരൻ'. എനിക്ക് എന്താനില്ലാതെ ദേഷ്യം വന്നു.

"അയാൾക്ക് ലോട്ടറി അടിച്ചതിനു നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് എന്തിനാ "

ഞാൻ സ്വയം പിറു പിറുത്തു.

അന്ന് രാത്രി പതിവ്  പോലെ പ്രശാന്ത് ഏട്ടൻ വിളിച്ചു  ഞങ്ങളുടെ  വിശേഷം എല്ലാം തിരക്കികഴിഞ്ഞ് ഏട്ടൻ ചോദിച്ചു.

" നീ വിവരം  അറിഞ്ഞോ "

" എന്ത് വിവരം  "

" നിന്റെ അച്ഛന് ലോട്ടറി അടിച്ചെന്ന് "

" അങ്ങേർക്ക് ലോട്ടറി അടിച്ചതിന്  എനിക്ക് എന്താ "

" ഒന്നും ഇല്ല ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു "

" ഞാൻ പറഞ്ഞിട്ടില്ലേ അങ്ങേരുടെ കാര്യം സംസാരിക്കരുത് എന്ന് "

" നീ ഒന്ന് ക്ഷേമിക്ക് വാർത്ത അറിഞ്ഞപ്പോൾ ക്യാമ്പിൽ  മുഴുവൻ ഇതായിരുന്നു ചർച്ച. നമ്മുടെ നാട്ടിൽ ഉള്ള ഒരുത്തൻ  എന്റെ അമ്മായിഅച്ഛന് ആണ്‌ ലോട്ടറി അടിച്ചത് എന്ന് ഇവിടെ മുഴുവൻ പാട്ട് ആക്കി. പിന്നെ ഓരോരുത്തർ ഓരോന്ന് ചോദിച്ചു അടുത്ത് കൂടാൻ തുടങ്ങി .പിന്നെ അവർ  ഇനി ഇപ്പോൾ ഇവിടെ കിടന്ന് കഷ്ട്ടപെടുന്നത് എന്തിനാ നാട്ടിൽ പൊക്കുടേ എന്നെക്കെ ചോദിച്ചു. "

" അവരോട് ഒക്കെ പോയി പണിനോക്കാൻ പറ......... നിയമപരമായി  എനിക്ക് കിട്ടേണ്ട അവകാശം പോലും ഞാൻ ചോദിക്കാൻ പോയിട്ടില്ല പിന്നെ ഇപ്പോഴാണോ...... അല്ല...!നിങ്ങൾ അല്ലെ എന്നെ തടഞ്ഞത്  പിന്നെ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ "

" എനിക്ക് വയ്യടി  ഇവിടെ.... ഇപ്പോൾ ഉള്ള പ്രേശ്നങ്ങൾ എല്ലാം തീർത്ത് നാട്ടിൽ വന്നു ഒരു വണ്ടി എടുത്ത് ഓടം  എന്ന കരുതിയത് .... പക്ഷേ അതൊന്നും ഉടനെ നടക്കുമെന്ന് തോന്നുന്നില്ല. നിനക്ക് അറിയാമല്ലോ നിന്റെ പ്രെസവത്തിന് ഞാൻ ഇവിടെ നിന്ന് കടം വാങ്ങിയ പൈസ അയച്ചത്.... എന്തോ ഒരു നിമിഷം  കൈയിൽ  നിന്നു പോയി. അങ്ങനെ ചോദിച്ചതാ  നീ  വിട്ടുകള "

പ്രശാന്ത് ഏട്ടൻ ഇത്രയും  സങ്കടത്തോടെ

💬 Comments

View all comments