0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 389

അയാൾ അത്‌ പറഞ്ഞു കുറച്ച് വേഗത്തിൽ തന്നെ മുന്നോട്ട് നടന്നു.  ഞാൻ ഒരിക്കലും ഇയാളെ കാണാൻ വരരുതായിരുന്നു എന്ന് ചിന്തിച്ചു കൊണ്ട് എവിടെ നിന്നു. വേഗത്തിൽ നടന്നിരുന്ന സുകുമാരന്റെ  നടത്തം  പതിയെ ആയി അയാളുടെ ഒരു കൈ  നെഞ്ചിൽ പിടിച്ചിരുന്നു. അയാൾ റോഡിൽ കുഴഞ്ഞു വീഴാൻ തുടങ്ങി. എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ അയാളെ ചെന്നു പിടിച്ചു. ഒന്നും ഇല്ലെങ്കിലും ജനിപ്പിച്ച തന്ത അല്ലെ.

"വെള്ളം "

ഞാൻ അയാളെ ഒരു കടത്തിണ്ണയിൽ  ഇരുത്തി. അവിടെ നിന്നിരുന്ന ആരോ ഒരാൾ കുറച്ച് വെള്ളം കൊണ്ട് വന്നു ഞാൻ അയാളെ അത്‌ കുടിപ്പിച്ചു. അയാൾ നല്ലതു പോലെ വിയർക്കുന്നുണ്ടയിരുന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ  പതറി. അവിടെ ഉണ്ടായിരുന്നവർ ഒരു ഓട്ടോ വിളിച്ചു ഞാൻ  അയാളെ അതിൽ കയറ്റി  അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.

"സുകുമാരൻന്റെ ബായ്സ്റ്റാൻഡർ ആരാ "

ക്യാഷ്വലിറ്റിക്ക് മുന്നിൽ ഇരിക്കുമ്പോൾ സിസ്റ്റർ വിളിച്ചത് കെട്ട് ഞാൻ  ഡോക്ടറെ കാണാൻ ചെന്നു.

" പെഷന്റന്റെ ആരാണ് "

ഒരു നിമിഷം എന്ത് പറയണം  എന്ന് അറിയാതെ  ഞാൻ കുഴങ്ങി.. ഞാൻ വിക്കി വിക്കി പറഞ്ഞു.

" മകളാണ് "

" ഓക്കേ ...... ഇപ്പോൾ സുകുമാരനു കുഴപ്പം ഒന്നും ഇല്ല ഒരു മൈനർ അറ്റാക്ക് ആയിരുന്നു. ഇപ്പോഴത്തെ സിറ്റുവേഷൻ അല്ലെ ഒന്ന് ഒബ്സാർവഷനിൽ  കിടത്തണം........ വാർഡിൽ കിടത്താൻ പറ്റില്ല ...... ഒരു റൂം  ശെരി ആക്കിയിട്ടു ഉണ്ട്...... ആന്റിജൻ ടെസ്റ്റ്‌ എടുത്ത് ഇയാൾക്ക് ഇവിടെ ഇരിക്കാൻ പറ്റുമോ എന്ന് നോക്കണം. സുകുമാരൻ നെഗറ്റീവ് ആണ്‌.  നിങ്ങൾക്ക് പോസറ്റീവ് ആണെങ്കിൽ മാറ്റാരെയെങ്കിലും വിളിക്കേണ്ടി വരും. "

ഡോക്ടർ പിന്നെയും എന്തെക്കൊയോ പറഞ്ഞു. ഞാൻ അതെല്ലാം താല്പര്യം ഇല്ലാതെ കേട്ടുകൊണ്ടിരുന്നു. എന്തോ അപ്പോൾ ഹോസ്പിറ്റൽ പ്രോസിജിയാർ അനുസരിക്കാൻ ആണ്‌ തോന്നിയതു. ഞങ്ങൾക്ക് കിട്ടിയ റൂം മൂന്നാം നിലയിൽ ആയിരുന്നു. റും എന്ന് പറയാൻ  പറ്റില്ല  പ്ലേയൂട്ട് കൊണ്ട് മറച്ച  ഇടുങ്ങിയ സ്ഥലത്ത് രണ്ട് കാട്ടിലും ഒരു ചെറിയ  മേശയും. നാലാം നിലയിൽ എന്താക്കോയെ പണി നടക്കുണ്ട് അതിന്റ ശബ്ദം കേൾക്കാം. അടുത്തുള്ള

💬 Comments

View all comments