0%

Chapter Title : ഹണി ട്രാപ് [Danmee]

Author : danmee Read All Parts 828

സംസാരിക്കണം "

അയാൾ എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവിടെ നിന്നും നടന്നു  നിങ്ങി. ഞാൻ അയാൾക്ക് പിറകെ  നടന്നു.

" നിൽക്ക് എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞില്ലേ "

" നീ എന്തിനാ വന്നത് എന്ന് എനിക്ക് മനസിലായി  ........... എനിക്ക് കിട്ടിയ പണം ലക്ഷ്യമാക്കി വന്നത്  അല്ലെ................. ഞാൻ നിനക്ക് ഒരു നയപൈസ  തരില്ല .  തിരിച്ചു പൊക്കോ "

" ഞാൻ നിയമപരമായി  മുന്നോട്ട് പോകും "

" നീ  എവിടെ പോയാലും ഒന്നും നടക്കില്ല  എന്റെ സ്വത്ത്‌ മുഴുവൻ എന്റെ മകന്റെ പേരിൽ ഞാൻ എഴുതി വെച്ചു. അത്‌ പാരമ്പര്യ സ്വത്ത്‌ അല്ല ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ.പിന്നെ ലോട്ടറി അടിച്ച പണം  എനിക്ക് ഇഷ്ട്ടമുള്ളത് പോലെ ചെലവാഴിക്കാം. നീ കേസ് കൊടുത്താലും കോടതി വരാന്ത കേറി ഇറങ്ങാനേ നേരം കാണു "

അയാൾ അത്‌ പറഞ്ഞു കുറച്ച് വേഗത്തിൽ തന്നെ മുന്നോട്ട് നടന്നു.  ഞാൻ ഒരിക്കലും ഇയാളെ കാണാൻ വരരുതായിരുന്നു എന്ന് ചിന്തിച്ചു കൊണ്ട് എവിടെ നിന്നു. വേഗത്തിൽ നടന്നിരുന്ന സുകുമാരന്റെ  നടത്തം  പതിയെ ആയി അയാളുടെ ഒരു കൈ  നെഞ്ചിൽ പിടിച്ചിരുന്നു. അയാൾ റോഡിൽ കുഴഞ്ഞു വീഴാൻ തുടങ്ങി. എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ അയാളെ ചെന്നു പിടിച്ചു. ഒന്നും ഇല്ലെങ്കിലും ജനിപ്പിച്ച തന്ത അല്ലെ.

"വെള്ളം "

ഞാൻ അയാളെ ഒരു കടത്തിണ്ണയിൽ  ഇരുത്തി. അവിടെ നിന്നിരുന്ന ആരോ ഒരാൾ കുറച്ച് വെള്ളം കൊണ്ട് വന്നു ഞാൻ അയാളെ അത്‌ കുടിപ്പിച്ചു. അയാൾ നല്ലതു പോലെ വിയർക്കുന്നുണ്ടയിരുന്നു. ഞാൻ

💬 Comments

View all comments