Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ജിത്തൂന്റെ മൂത്രം പോയെന്ന തോന്നുന്നേ.. "
ഞാൻ ഒന്നൂടി അവനിട്ടൊന്നു കുത്തി പറഞ്ഞു..
"പോടാ മൈരേ.. നിന്റെ കുന്ത്രാണ്ടം ഇവിടെങ്ങും ഇല്ല.. വന്നേ പോവാം.. എനിക്കു വയ്യ.. വെറുതെ മനുഷ്യന്റെ ഒറക്കോം കളഞ്ഞു "
കളിയാക്കിയ ദേഷ്യത്തിൽ ജിത്തു പറഞ്ഞു..
"ഡാ കുറച്ചു സമയം കൂടി നോക്കെടാ.. അച്ഛനോട് ഞാൻ എങ്ങനെയാ ഇത് പറയാ.. എങ്ങനെലും ഒന്ന് കണ്ട് പിടിച്ചു താടാ "
"മൈരേ നീ വീട്ടിൽ ചെന്നു ഒന്ന് കൂടി നോക്ക്.. ഇന്നലെ വാച്ച് ഇട്ടു തന്നെ ആണോ വന്നേ നിനക്ക് ഉറപ്പാണോ.. ഇവിടെങ്ങും ഇല്ല അതുറപ്പാ.. ഇനി പാർട്ടിയിൽ നിന്നോ മറ്റോ കാണാതായതാണെങ്കി അതെനി നോക്കണ്ട മോനെ "
അതും ശരിയാ.. പാർട്ടിയിൽ നിന്നാണ് പോയതെങ്കി അതരുടേങ്കിലും കയ്യിൽ കിട്ടിക്കാണും... അവസാനമായി ഒന്നൂടി അവിടെ ഒക്കെ കണ്ണോടിച്ചു..
അപ്പഴാണ് ഓർത്തത് ഇന്നലെ ഞാൻ ക്ലാരയുടെ മുടിയിൽ നിന്ന് ആ പശ തുടച് മാറ്റിയ ടവൽ എവിടെ..
അതെനിക്ക് ഉറപ്പാ ഞാൻ ഇവിടെ തന്നെ ആണ് ഉപേക്ഷിച്ചത്.. അപ്പൊ ആരോ ഇവിടെ ഉണ്ടായിരുന്നു അതുറപ്പായി..
പക്ഷെ അവളുടെ തലയിൽ പശ തേച്ചു അപ്പൊ തന്നെ ഓടി മറയാണെങ്കി അതാരാ..ദൈവമേ ഇനി ക്ലാര പറഞ്ഞത് പോലെ വല്ല പ്രേതവും ആണോ..
എന്റെ ഉള്ളിലും ചെറിയ പേടി കുമിഞ്ഞു കൂടി തുടങ്ങിയിരുന്നു.. ഞങ്ങൾ അപ്പൊ തന്നെ തിരിച്ചു വീട്ടിലേക്ക് പോയി..
ക്ലാരയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ബൈ പറഞ്ഞു ഇറങ്ങി..
"ഡാ ഇന്നലെ നീയും ക്ലാരയും എന്തായിരുന്നു ആ റൂമിൽ "
ഡ്രൈവ് ചെയ്തോണ്ടിരിക്കെ ജിത്തു എന്നോട്
💬 Comments
View all comments