Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ഒരു കവർ ശ്രദ്ധിച്ചത്.. ഇതെന്താ കൊറിയർ വല്ലോം ആണോ.. ചാൻസില്ലലോ.. കൊറിയർ ബോക്സിൽ ആണല്ലോ സാധാരണ കൊറിയർ ഇടാറ്.. സംഭവം എന്താ അറിയാൻ ഞാൻ അതെടുത്തു നോക്കിയപ്പോ എനിക്ക് വിശ്വസിക്കാനായില്ല..
എന്റെ വാച്ച്..! ! !
ഇതെന്തു മറിമായം.. ഇതാരാ ഇവിടെ കൊണ്ട് വച്ചത്..കൂടെ ഒരു കുറിപ്പും..
"ആരും കാണാതെയും ആരും അറിയാതെയും സൂക്ഷിക്കുക "
കുറിപ്പിന്റെ പുറത്ത് ഇപ്രകാരം എഴുതിയിട്ടും ഉണ്ട്.. ശെടാ ഇതെന്താ..
ആരെങ്കിലും പറ്റിക്കന്നതാണോ വിചാരിച്ചു ഞാൻ ചുറ്റും നോക്കി എങ്കിലും ആരെയും കണ്ടില്ല..
എന്തെങ്കിലും ആവട്ടെ റൂമിൽ ചെന്നിരുന്നു വായിക്കാം.. കുറിപ്പും വാച്ചും പോക്കറ്റിൽ ഇട്ടു വാച്ച് കിട്ടിയ ആശ്വാസത്തോടെ ഞാൻ കാളിങ് ബെൽ അമർത്തി ഞെക്കി..
അച്ഛൻ ആണ് ഡോർ തുറന്നത്..
"അതടിച്ചു പൊട്ടിക്കാതെടാ.."
"ഗുഡ്മോർണിംഗ് മോനെ.. അമ്മ എവിടെ.. ഒരു ഗുഡ് ന്യൂസ് ഉണ്ട് "
അച്ഛന്റെയും മൂക്കിൽ നുള്ളി കൊണ്ട് പറഞ്ഞു ഞാൻ അകത്തു കയറി..
"ഡാ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ മൂക്കിൽ ഇങ്ങനെ പിടിക്കരുതെന്ന്.. നീ പിടിച്ചു പിടിച്ച ഇത് നീണ്ടു വരുന്നത് പോലെ ഉണ്ട്.. ആട്ടെ എന്താണ് ഗുഡ് ന്യൂസ്.. അമ്മയോട് മാത്രേ നീ പറയു.."
"നിങ്ങൾക് അസൂയ ആണ് മനുഷ്യ "
അച്ഛൻ പറഞ്ഞതും കേട്ടു കൊണ്ട് അമ്മയും വന്നു..
"ഓ രണ്ടും കൂടി അതിന്റെ പേരിൽ അടി കൂടണ്ട രാവിലെ തന്നെ.. വേറെ ഒന്നും ഇല്ല.. ക്ലാര തിരിച്ചു വന്നു.. അത്രേ ഉള്ളു.."
"അത്രേ ഉള്ളുന്നോ.. അവൾ എവിടെ ആയിരുന്നെടാ.. എത്ര നാളായി കണ്ടിട്ട്.. ഇന്ന് ഡിന്നറിന് ഇങ്ങോട് വരാൻ പറ അവളോട്.."
പിന്നെ ക്ലാരയുടെ കാര്യങ്ങൾ ഒക്കെ അച്ഛനോടും അമ്മയോടും പറഞ്ഞു.. രണ്ട് പേർക്കും നല്ല വിഷമായി തോനുന്നു..അതവരുടെ മുഖത്തുന്ന് വായിക്കാൻ പറ്റും.. ജിത്തൂനെ പോലെ തന്നെ ഇഷ്ടായിരുന്നു അവർക്കു ക്ലാരയെയും..പിന്നെ അവരുടെ വിഷമം പറച്ചിൽ കൂടി കേട്ടു..
ഇന്നലെ നടന്ന കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറയണം ഉണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞില്ല.. ആദ്യം സത്യവസ്ഥ എന്താണെന്ന് കണ്ട് പിടിക്കാം.. എന്നിട്ട് ഇവരോട് പറയാം.. ഇപ്പൊ പറഞ്ഞ ചിലപ്പോ അമ്മ പുറത്തേക്കെവിടേം വിടൂല..
💬 Comments
View all comments