Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
അവസാനമായി ഒന്നൂടി അവിടെ ഒക്കെ കണ്ണോടിച്ചു..
അപ്പഴാണ് ഓർത്തത് ഇന്നലെ ഞാൻ ക്ലാരയുടെ മുടിയിൽ നിന്ന് ആ പശ തുടച് മാറ്റിയ ടവൽ എവിടെ..
അതെനിക്ക് ഉറപ്പാ ഞാൻ ഇവിടെ തന്നെ ആണ് ഉപേക്ഷിച്ചത്.. അപ്പൊ ആരോ ഇവിടെ ഉണ്ടായിരുന്നു അതുറപ്പായി..
പക്ഷെ അവളുടെ തലയിൽ പശ തേച്ചു അപ്പൊ തന്നെ ഓടി മറയാണെങ്കി അതാരാ..ദൈവമേ ഇനി ക്ലാര പറഞ്ഞത് പോലെ വല്ല പ്രേതവും ആണോ..
എന്റെ ഉള്ളിലും ചെറിയ പേടി കുമിഞ്ഞു കൂടി തുടങ്ങിയിരുന്നു.. ഞങ്ങൾ അപ്പൊ തന്നെ തിരിച്ചു വീട്ടിലേക്ക് പോയി..
ക്ലാരയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ബൈ പറഞ്ഞു ഇറങ്ങി..
"ഡാ ഇന്നലെ നീയും ക്ലാരയും എന്തായിരുന്നു ആ റൂമിൽ "
ഡ്രൈവ് ചെയ്തോണ്ടിരിക്കെ ജിത്തു എന്നോട് ചോദിച്ചു..
"നീ ഇതെപ്പോ കണ്ടു മൈരേ.. നീ ഡ്രഗ് കോർണേറിൽ അല്ലെ ഉണ്ടായത്"
അതിശയത്തോടെ ഞാൻ ചോതിച്ചു.. കാരണം എനിക്കു യാതൊരു പിടിയും ഉണ്ടായിരുന്നില്ല ഇവൻ നമ്മളെ കണ്ടിരുന്നു എന്ന്..
"അങ്ങോട്ട് തന്നെയാ പോയെ.. പുറത്തുന്ന് കത്രീന പറഞ്ഞു ക്ലാര വന്നിട്ടുണ്ടെന്ന്.. അവളെ എത്ര നാളായെടാ കണ്ടിട്ട്.. കാണാനായി ഓടി വരുമ്പോഴാ നിങ്ങൾ രണ്ടാളും റൂമിൽ കേറുന്നത് കണ്ടത്.. പിന്നെ സ്വർഗത്തിലെ കട്ടുറുമ്പ് അവന്ടെന്നു കരുതി ഞാൻ വന്ന വഴിക്ക് തന്നെ പോയി..നിങ്ങൾ എന്തോ കാണിക്കായിരുന്നു റൂമിൽ??"
"അതൊ.. അത് നമ്മൾ അന്താക്ഷരി കളിക്കുവായിരുന്നെടാ "
"പ്ഫാ.. നാറി......
അവൾ ഒരുപാട് മാറി അല്ലേടാ.. പണ്ടത്തെ പോലെ ഒന്നും സംസാരിക്കുന്നില്ല ആ കളിയില്ല ചിരിയില്ല.. പണ്ടത്തെ ആ ക്ലാരയെ മിസ്സ് ചെയ്തു ശരിക്ക് "
"അവൾ ഈ ചെറു പ്രായത്തിൽ തന്നെ കൊറേ കാര്യങ്ങൾ ഫേസ് ചെയ്യണ്ടേ വന്നില്ലെടാ.. നമ്മൾ ഉണ്ടാവുമല്ലോ ഇനി മുതൽ കൂടെ... ശരിയാക്കി എടുക്കാം.."
"ഹ്മ്മ് "
അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു ഇരുന്നു..അച്ഛനോട് വാച്ച് പോയത് എങ്ങനെ അവതരിപ്പിക്കും എന്നോർത്തു നല്ല ടെൻഷനും ഉണ്ട്...
ജിത്തു എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് നാളെ കാണാം എന്ന് പറഞ്ഞു പോയി..
ഞാൻ ഗേറ്റ് തുറന്നു കയറാൻ പോവുമ്പോ ആണ് പുറത്തു
💬 Comments
View all comments