Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
കുറച്ചു ദിവസങ്ങളായി എന്തൊക്കെ നടന്നു.. പലതും ഇനിയും നടക്കാനുള്ളത് പോലെ.. പേടിയില്ല പക്ഷെ വേറെ എന്തോ ഒരു വാശി പോലെ.. എന്താ എനിക്കു ചുറ്റിനുണ് നടക്കുന്നതെന്നറിയണം.. അച്ഛനും അമ്മേം എന്തിനെ ആണ് പേടിക്കുന്നതെന്നറിയണം.. ആ കുറിപ്പിന്റെ പിന്നിൽ ഏതാണെന്നും അറിയണം..
"ടാ നീ എന്താ ഈ ആലോചിച്ചിരിക്കുന്നെ.. വാ കഴിക്കണ്ടേ ക്ലാര വന്നിട്ടുണ്ട് "
ജിത്തു റൂമിൽ വന്നു പറഞ്ഞു...
ഞാൻ ആ കാര്യമേ മറന്നു പോയിരുന്നു.. ഇനി ഇങ്ങോട്ടില്ലെന്നല്ലേ അച്ഛന് പറഞ്ഞത്.. അപ്പൊ ക്ലാര.. അവളെ കൊറേ നാളുകൾക്കു ശേഷം ആണ് എനിക്കും ജിത്തൂനും തിരിച്ചു കിട്ടിയത്.. ഇനി അവളെ കാണാൻ പറ്റുമോ അറിയില്ല..
"ടാ അവളോടാരാ പറഞ്ഞെ.. ഞാൻ മറന്നു പോയെടാ..നിനക്ക് ഒന്നോര്മിപ്പിച്ചുടായിരുന്നോ മൈരേ "
"ഞാൻ തന്നെയാ ഉച്ചക്ക് വിളിച്ചു പറഞ്ഞത്..അപ്പൊ നീ അവളെ വിളിച്ചില്ലായിരുന്നോ.. വെറുതെയല്ല അവൾ ഞാൻ വിളിച്ചിട്ടും റൂമിലോട്ട് വരാഞ്ഞത്..ദേഷ്യത്തിലാ തോനുന്നു "
"ടാ ഞാൻ ഇതിന്റെ ഒക്കെ ഇടയിൽ അവളെ വിട്ടു പോയെടാ..ആഹ് അത് സാരില്ല ഞാൻ ശരിയാക്കിക്കോളാം..നീ വാ "
"ആഹ് ശരിയാവും ശരിയാവും... പോയി വയർ നിറച്ചു വാങ്ങിട്ട് വാ സഹോ.."
"ഇതൊക്കെ സിംപിൾ.. നീ വാ.."
എന്നും പറഞ്ഞു ഞാൻ ജിത്തൂന്റെ കൂടെ താഴേക്ക് പോയി..
ഡിനിങ് ടേബിളിൽ ഇരിപ്പുണ്ടായിരുന്നു അമ്മയും ക്ലാരയും..ഞാൻ അങ്ങോട്ട് ചെന്നു..രണ്ടു പേരും എന്തോ കാര്യായി സംസാരിക്കുന്നുണ്ട്..
"ആഹ് നീ വന്നോ.. നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.."
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..
നമ്മൾ രണ്ടു പേരും മിണ്ടിയില്ല.. എനിക്കെന്താ ക്ലാരയോട് പറയണ്ടെന്ന് അറിയില്ല.. അവൾക്കും അതേ അവസ്ഥയാണെന്നെനിക്ക് മനസിലായി..
"എന്തുവാടേ രണ്ടും.. ഇനി നമ്മൾ എപ്പളാ കാണുവാ.. മൈര്.. എന്നിട്ട് രണ്ടും കൂടി കണ്ണും കണ്ണും നോക്കി ഇരിക്കുവ..അര മണിക്കൂർ കഴിഞ്ഞ നമ്മൾ ഇറങ്ങും.. വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം അത് വരേം "
ഞാനും ക്ലാരയും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടിട്ട് ജിത്തു അരിശം കേറി പറഞ്ഞു..
"ടാ നിങ്ങൾക് പോയിട്ട് വന്നൂടെ.. ഇവിടെ തന്നെ പഠിച്ചാൽ പോരെ.. നിങ്ങളില്ലാതെ ഞാൻ എങ്ങനെയാടാ ഇവിടെ
💬 Comments
View all comments