Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ന്യൂസ്.. നിനക്ക് ഏതാ അറിയണ്ടേ ആദ്യം "
"ഓഹോ...ഗുഡ് ന്യൂസ് തന്നെ ആയിക്കോട്ടെ "
"നിന്റെ ഏറ്റവും വലിയ ആഗ്രഹം നടക്കാൻ പോന്നു മോനേ..നമ്മൾ നാട്ടിലേക്ക് പോവാൻ പോകുവാ.. ഇനി അമേരിക്കൻ ഫുഡും കഴിക്കണ്ട ഇഷ്ട്ടില്ലാത്ത കോഴ്സും പഠിക്കണ്ട.. അവിടെ സെറ്റിൽ അവാൻ പോകുവാ നമ്മൾ "
ഇവനിത് എന്തൊക്കെ പറയുന്നതെന്നോർത്ത് ഞാൻ കണ്ണും മിഴിച്ചു അവനെ തന്നെ നോക്കി ഇരുന്നു പോയി.. ഇത് വല്ല സ്വപ്നോം ആണോ ഇനി..ഞാൻ എന്നെ തന്നെ പിച്ചി നോക്കി.. അല്ല സ്വപ്നം അല്ല...
"പിച്ചി നോക്കണ്ടേ ആവിശ്യൊന്നില്ല മൈരേ.. സ്വപ്നൊന്നും അല്ലാ..അങ്കിളും അച്ഛനും സംസാരിക്കുന്നത് ഞാൻ കേട്ടതാ..ഇനി നമ്മൾ തിരിച്ചു വരില്ലെന്ന് "
"ടാ നീ ചുമ്മാ ആളെ കളിപ്പിക്കല്ലേ.. പിടിച്ചിടിക്കും ഞാൻ മൈരേ"
അവൻ കളിപ്പിക്കുന്നതാ വിചാരിച് അവന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
"വിട് മൈരേ വേദനടുക്കുന്നു.. കാര്യത്തിൽ പറഞ്ഞതാ.. നീ വേണേൽ വിശ്വസിക്ക്.. പുല്ല് "
"ടാ ഇതെന്താ പെട്ടന്ന് ഇങ്ങനെ... അല്ല അപ്പൊ ബാഡ് ന്യൂസ് എന്താ "
അവന്റെ കൈ വിട്ടു അതിശയത്തോടെ ഞാൻ ചോദിച്ചു..
"നീ ടെൻഷൻ അടിക്കൊന്നും വേണ്ടാ.. അപ്പൂപ്പന് സുഖമില്ല.. ഇപ്പൊ പ്രശ്നമൊന്നും ഇല്ലെന്ന അച്ഛൻ പറഞ്ഞത്.. "
ജിത്തു പറഞ്ഞത് കേട്ട് എനിക്കാകെ വല്ലാണ്ടായി..മൂന്നു ദിവസായി അപ്പൂപ്പൻ വിളിച്ചിട്ട്.. ഞാൻ ആണെങ്കി അങ്ങോട്ടും വിളിക്കാൻ വിട്ടു പോയി..ഇത് വരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അപ്പൂപ്പൻ എന്റെ ജീവന..
"ടാ എന്താ പറ്റിയത്.. അച്ഛനും അമ്മയും എവിടെ.."
ഞാൻ വെപ്രാളം കണ്ട്രോൾ ചെയ്യാൻ ആവാതെ ജിത്തൂനോട് ചോതിച്ചു...
💬 Comments
View all comments