Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
"എന്റെ പൊന്ന് മൈരേ.. ഒരു പ്രശ്നവും ഇല്ലാ.. അച്ഛനും അങ്കിളും നേരത്തെ അപ്പൂപ്പനെ വിളിച്ചു സംസാരിക്കണത് കണ്ടു..അവർ അവിടെ പാക്ക് ചെയുന്ന തിരക്കില.. നിന്നെ ഉറക്കത്തിൽ വിളിച്ചു പറഞ്ഞു ടെൻഷൻ അടിപ്പിക്കണ്ട വിചാരിച്ചിട്ടാ.."
ജിത്തു എന്നെ അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ അതിന് മറുപടി കൊടുക്കാൻ നിക്കാതെ വേഗം അച്ഛന്റേം അമ്മടേം റൂമിലേക്ക് പോയി..ജിത്തു പുറകിന്ന് വിളിച്ചെങ്കിലും ഞാൻ നിന്നില്ല..
റൂമിന്റെ ഡോർ മുഴുവനായി അടച്ചിട്ടുണ്ടായിരുന്നില്ല.. ഞാൻ തള്ളി തുറക്കാൻ പോയതും.. അമ്മ അച്ഛനോട് ഇങ്ങനെ പറയുന്നതും ഒരുമിച്ചായിരുന്നു..
"എന്തിനാ വിച്ചു ഇപ്പൊ ഇങ്ങനെ ഒരു കള്ളം അവനോട് പറഞ്ഞു നാട്ടിൽ പോവുന്നെ നമ്മൾ... എന്നോടിനി എങ്കിലും പറഞ്ഞൂടെ.."
വാട്ട്..!!..!!! അപ്പൊ കള്ളം ആയിരുന്നോ അത്.. അപ്പൂപ്പന് കുഴപ്പൊന്നും ഇല്ലേ..എന്താ ഈ നടക്കുന്നെ..
ഒളിഞ്ഞു കേൾക്കുന്നത് ചീപ്പ് ആണെന്ന് അറിയാം അതും സ്വന്തം അച്ഛനും അമ്മേം പറയുന്നത്.. പക്ഷെ എന്തിനാ എന്നോട് കള്ളം പറഞ്ഞെ അറിയാനുള്ള ഒരു പൂതി കാരണം ഞാൻ അവരറിയാതെ വീണ്ടും കാതോർത്തു നിന്നു..
"ഞാൻ പറയാറില്ലേ നിന്നോട് ലച്ചു നമ്മൾക് ഒരിക്കലും ഇവിടെ മാത്രമായി ജീവിക്കാൻ പറ്റില്ലെന്ന്.. ഇവിടുന്ന് പോവേണ്ട സമയം വന്നിരിക്കുന്നു.."
"പക്ഷെ എന്തിനാ വിച്ചു.. അതെങ്കിലും എന്നോട് പറ.. എന്തിനാ എന്നോട് മറച്ചു വെക്കുന്നത്..നമ്മൾ ഇപ്പൊ നാട്ടിൽ പോവുന്നത് സേഫ് ആണോ.. അതോ അവർ എന്നെ തേടി വന്നോ???..!!..!"
അമ്മ കരച്ചിലിന്റെ വക്കിൽ നിന്ന് കൊണ്ട് പറഞ്ഞു..
"ആരും വന്നൊന്നും ഇല്ല എന്റെ ലച്ചു..വൈകാതെ എല്ലാം പറയും ഞാൻ.. കുറച്ചു സമയം കൂടി താ നീഎനിക്ക്.. നമ്മൾ നാട്ടിൽ ഒന്നെത്തട്ടെ..
💬 Comments
View all comments