Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
കപ്പ്ബോര്ഡിനടുത്തേക്ക് നടന്നു.. എനിക്കു ഒരുപാട് ഡ്രസ്സ് ഉണ്ട്.. അതിൽ തന്നെ കൂടുതലും ഹുഡ്‌ഡി ആണ്.. എല്ലാം കൂടി ഇപ്പൊ കൊണ്ട് പോവാൻ പറ്റാത്തത് കൊണ്ട് കുറച്ചു ഹുഡ്‌ഡിസ് ഞാൻ അവൾക് എടുത്തു കൊടുത്തു..
അവളാണെങ്കി എല്ലാം ചെറിയ കുട്ടികളെ പോലെ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.. ചിലതവൾ ഇട്ടും നോക്കി എന്നോടെങ്ങനെയുണ്ടെന്ന് ചോദിക്കുന്നും ഉണ്ട്.. ഞാൻ അവളെ അങ്ങനെ നോക്കിയിരുന്നു.. അപ്പോഴാണ് അമ്മയുടെ വിളി വന്നത് ഭക്ഷണം കഴിക്കാൻ..ഞാൻ കല്ലുനേം കൂട്ടി കഴിക്കാൻ ചെന്നു..
പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ജിത്തുവും അങ്കിളും ആന്റിയും പെട്ടന്ന് തന്നെ വന്നു.. ഞങ്ങളും വേഗം എയർപോർട്ടിലേക്ക് ഇറങ്ങി.. കല്ലുവും നമ്മളുടെ കൂടെ എയർപോർട്ട് വരെ വന്നു..
കല്ലു ഫുൾ ഹാപ്പി ആയിരുന്നു.. ഞാനും ജിത്തും ആണെങ്കി നല്ല വിഷമത്തിലും.. കാരണം ഇവളെ ഇനി എപ്പോ കാണാൻ പറ്റുമെന്ന് ഒരൊറപ്പും ഇല്ല.. എയർപോർട്ടിൽ എത്തി ബാക്കി എല്ലാവരും അകത്തേക്ക് കയറി..ഞാനും ജിത്തും ക്ലാരയോട് ഒന്നൂടി യാത്ര പറയാനായി അവിടെ തന്നെ നിന്നു..
"എന്താടാ.. നിങ്ങൾ പോവുന്നില്ലേ.."
ക്ലാര ഒരു കൂസലും ഇല്ലാതെ ചോതിച്ചു...
"നിനക്കെന്താ പെട്ടന്നൊരു മാറ്റം.. വീട്ടീന്നൊക്കെ നല്ല സങ്കടം പറച്ചിലായിരുന്നല്ലോ.. ഇപ്പൊ ചിരിയും കളിയും.. ഒരുമാതിരി വെള്ളിനക്ഷത്രത്തിലെ ജഗദിയും ജഗദീഷും പോലെ.."
ഞാനായിരുന്നു ചോദിച്ചത്..ജിത്തുവും ഇതെന്ത് കൂത്ത് എന്നാലോചിച്ചു അവളെ തന്നെ നോക്കുന്നുണ്ട്..
" ഞാൻ പോവണ്ട പറഞ്ഞാൽ പോവാതിരിക്കോ നിങ്ങൾ.. ഇല്ലാലോ...പിന്നെ വെറുതെ സങ്കടപ്പെട്ടു നടന്നിട്ടെന്താ കാര്യം.. നിങ്ങൾ പോയിട്ട് വാ ഹാപ്പി ആയി.. എപ്പഴേലും കാണാം..
അപ്പൊ ശെരി ഞാൻ പോവാണേ.. പപ്പാ പെട്ടന്ന് വരാൻ പറഞ്ഞു.. "
എന്നും പറഞ്ഞു നമ്മുടെ മറുപടിക്ക് പോലും കാത്തു നിക്കാതെ അവൾ കാറിൽ കയറി പോയി.. ഞാനും ജിത്തും മുഖത്തോട് മുഖം നോക്കിയിരുന്നു..കാരണം ഒരിക്കലും അങ്ങനെ ഒരു പ്രതികരണം കല്ലുവിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ചില്ല.. അപ്പൊ വീട്ടീന്ന് സങ്കടം ഇവൾ അഭിനയിക്കുവർന്നോ.. ഏയ് ചാൻസില്ല.. പിന്നെ പെട്ടന്ന് എന്താ ഇങ്ങനെ....
എനിക്ക് നല്ല വിഷമായി അത്.. ജിത്തുവും ഒന്നും മിണ്ടാതെ എന്റെ കൂടെ എയർപോർട്ടിനുള്ളിലേക് കയറി.. അവനും അത് വല്ലാതെയായി എന്നെനിക്ക്
💬 Comments
View all comments