0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 256

മനസിലായി..ഞാനും ഒന്നും അതിനെ പറ്റി പറയാൻ പോയില്ല.. ചിലപ്പോ നമ്മളുടെ മുന്നിന്ന് കരയുന്നതോർത്തു അങ്ങനെയൊക്കെ പറഞ്ഞു പെട്ടന്ന് പോയതാവാം.. എന്തായാലും നാട്ടിൽ എത്തിയിട്ട് അവളെ ഒന്ന് വിളിക്കാം..

എല്ലാ പ്രോസസ്സും കഴിഞ്ഞ് നമ്മൾ ഫ്ലൈറ്റിൽ കയറി..ഞാനും ജിത്തും ഒരുമിച്ചായിരുന്നു ഇരുന്നത്.. മെല്ലെ മെല്ലെ അവൻ ഓക്കെ ആയി.. പക്ഷെ കല്ലുനെ പറ്റി നമ്മൾ സംസാരിച്ചതെ ഇല്ല..നാട്ടിൽ പോയി എന്താ പഠിക്കണ്ടേ എന്നായിരുന്നു കുറച്ചു സമയം നമ്മളുടെ ഡിസ്കഷൻ..എഞ്ചിനീറിങ്ങിൽ തന്നെ തുടങ്ങി അത് ബികോംഇൽ അവസാനിച്ചു.. മതി അത് മതീ.. നമ്മൾ ബികോം ഉറപ്പിച്ചു..അമ്മ കാണാതെ ഞാൻ അച്ഛനോടത് പറയുകയും ചെയ്തു.. ഓക്കെ ശരിയാകാം എന്ന് തംബ്സ് അപ്പ്‌ കാണിച്ചു അച്ഛൻ..

ഇവിടുന്ന് നേരെ ഖത്തർ ദോഹ അവിടന്ന് ഫ്ലൈറ്റ് മാറി കേറിയാണ് കൊച്ചി പോവണ്ടത്..

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അപ്പൂപ്പനെ കാണണം നാട്ടിൽ പോവണം എന്നൊക്കെ.. ഞാൻ കൊതിച്ചിരുന്ന സമയം ആണിത്.. പക്ഷെ എന്താണെന്നറിയില്ല അതിലേറെയിപ്പോ എനിക്കറിയാനുള്ളത് അച്ഛനേം അമ്മയേം അലട്ടുന്ന പ്രശ്നം എന്താണെന്നാണ്..മുൻപ് എപ്പഴോ എന്തോ ശക്തിയെ കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടിരുന്നു.. പക്ഷെ അതിൽ സംശയപ്സതമായി ഒന്നും ഇല്ലായിരുന്നു.. പക്ഷെ ഇന്ന് കേട്ടത് അത് പോലല്ല.. കണ്ടു പിടിക്കണം.. ഞാൻ ചെറിയ കുട്ടി ഒന്നും അല്ലാലോ ഇപ്പൊ.. എന്റെ അച്ഛനും അമ്മക്കും ഒരു പ്രശ്നം വന്നാൽ ഞാനല്ലേ നോക്കണ്ടത്..

അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ എപ്പഴോ ഉറങ്ങിപ്പോയി..പിന്നെ ദോഹ.. അവിടന്ന് ഫ്ലൈറ്റ് മാറി കയറി കൊച്ചി..

അങ്ങനെ അറിയിപ്പ് വന്നു.. ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യും..

നീണ്ട പതിനാറു മണിക്കൂറുള്ള യാത്ര ആയതുകൊണ്ട് തന്നെ എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു.. എയർപോർട്ടിനകത്തുള്ള ഫോർമാലിറ്റീസ് ഒക്കെ പെട്ടന്ന് തന്നെ കഴിഞ്ഞ് നമ്മൾ പൊറത്തിറങ്ങി.. അവിടെ നമ്മളെ കാത്തു രാജേട്ടൻ ഉണ്ടായിരുന്നു.. രാജേട്ടൻ എന്റെ അപ്പൂപ്പന്റെ വലം കൈ..

നല്ല ആറടി പൊക്കം ഒക്കെയായി ഒരു ബഡാ മനുഷ്യൻ തന്നെ..പക്ഷെ ഒരു പാവത്താൻ ആണേ.. ഞാൻ ഇടക്ക് സംസാരിക്കും അപ്പൂപ്പനെ വിളിക്കുമ്പോ..എന്നെ ഭയങ്കര കാര്യം ആയിരുന്നു..

നമ്മളെ കണ്ടപ്പോ തന്നെ ഓടി

💬 Comments

View all comments