Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
എന്റെ അടുത്തേക്കാണ് രാജേട്ടൻ വന്നത്..
"സുഖാണോ മോനെ....."
രാജേട്ടൻ ഓടി വന്നെന്നെ കെട്ടിപിടിച്ചു പറഞ്ഞു.. ആ പിടിയിൽ തന്നെ രാജേട്ടന്റെ കരുത്തെനിക്ക് മനസിലായി.. കാരണം ശ്വാസം മുട്ടിപ്പോയി എനിക്കു..
"നിങ്ങളവനെ കൊല്ലുവോ രാജേട്ടാ.. അവനു ദേ ശ്വാസം മുട്ടുന്നെന്ന തോന്നുന്നേ "
എന്റെ അവസ്ഥ കണ്ട് അച്ഛൻ ചിരിച് കൊണ്ട് പറഞ്ഞു.. ജിത്തുവും എന്നെ നോക്കി ചിരിക്കുന്നുണ്ട്..
"അയ്യോ സോറി മോനെ.."
"ഏയ് അതൊന്നും കുഴപ്പില്ല രാജേട്ടാ.. എന്താണ് വിശേഷങ്ങൾ ഒക്കെ.."
"വിശേഷങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ചെന്ന് പറയാം.. നിങ്ങൾ വന്നേ..വിശന്നിട്ടു വയ്യ.."
ക്ഷീണം കാരണം അമ്മ പറഞ്ഞു..
അങ്ങനെ നമ്മൾ ആ കൊച്ചി നഗരത്തിലൂടെ വീട്ടിലേക്ക് പുറപ്പെട്ടു..കാണുന്നത് എല്ലാം എനിക്കു പുതുമ നിറഞ്ഞതായിരുന്നു.. ചെറിയ കുട്ടികളെ പോലെ ഞാനും ജിത്തും എല്ലാം കണ്ടാസ്വദിച്ചു..
(കഥയിൽ ഉപയോഗിക്കുന്ന സ്ഥലങ്ങളും വഴികളും എല്ലാം സങ്കല്പികം മാത്രമാണ് )
ചെറിയ ചെറിയ റോഡുകളും വഴികളും ചെറു കച്ചവടക്കാരും വഴിയരികിൽ ഉള്ള ചെറു ഭക്ഷണ ശാലകളും എന്ത് ഭംഗിയാ എല്ലാം കാണാൻ...
മടക്കൂർ എന്ന് പറയുന്ന ഒരു ചെറിയ പ്രദേശമാണ് നമ്മുടെ നാട്..അവിടെ പ്രസിദ്ധനായ ഒരു ബിസിനസ്‌കാരൻ തന്നെയാണ് എന്റെ അപ്പൂപ്പൻ... അച്ഛന്റെയും ബിസിനസ് നോക്കി നടത്തുന്നതിന്റെ കൂടെ തന്നെ വേറെ ഒരുപാട് ബിസിനസ് അപ്പൂപ്പനുണ്ട്.. അടക്ക റബ്ബർ തേങ്ങാ കുരുമുളക്.. അങ്ങനെ അങ്ങനെ ഒരുപാട്.. അമേരിക്കയിൽ സുഗമായി ഇത്രയും കാലം ജീവിച്ചതിൽ അപ്പൂപ്പൻ തന്ന പങ്ക് ചെറുതൊന്നും അല്ല..
അങ്ങനെ ഒരു ചെറിയ ഗ്രാമപ്പ്രദേശം വന്നെത്തി.. മടക്കൂർ ഗ്രാമത്തിലേക്ക് സ്വാഗതം എന്നൊരു ബോർഡും കണ്ടു..
ചെറിയ ചെറിയ കൃഷിയിടങ്ങൾ ഇല്ലാത്ത വീടുകളില്ല.. ചെറിയൊരു ജംഗ്ഷനും കഴിഞ്ഞ് ഒരു ഇരുന്നൂർ മീറ്റർ കൂടി മുന്നോട്ട് പോയി വേറെ ഒരു വഴിയിൽ കയറി.. എനിക്കു വിശ്വസിക്കാനായില്ല.. ഒരുപാട് വില്ലകൾ..പന്ത്രണ്ടെണ്ണമെങ്കിലുമുണ്ട്.. ആ കോമ്പൗണ്ടിലേക് വണ്ടി ചെന്ന് കയറി..ഇങ്ങനെ ഒരു പ്രദേശത്തു ഇത് പോലെ വില്ലകൾ ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
പക്ഷെ നമ്മളെന്താ ഇവിടെ.. തറവാട്ടിലേക്കല്ലേ പോവണ്ടത്.. അവിടയല്ലേ അപ്പൂപ്പന്നുള്ളത്..
ഞാൻ അത് അച്ഛനോട് ചോദിക്കാൻ പോയതും ദേ നാലാമത്തെ വില്ലയിൽ നിന്നും
💬 Comments
View all comments