Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
മുഖം കൈയിൽ പിടിച്ചു എന്നെ ഒന്ന് നോക്കി നെറ്റിയിൽ ഉമ്മ വച്ചു.. ഒരുപാട് നാളുകളായി ഞാൻ കൊതിച്ചതാണ് ഈ വാത്സല്യം ആസ്വദിക്കാൻ.. പിറകെ അമ്മൂമ്മയും വന്നെന്നെ കെട്ടിപിടിച്ചുമ്മ വച്ചു..അമ്മൂമ്മയും കരയുവാർന്നു.. ഞാൻ രണ്ട് പേരെയും ഒരുമിച്ച് കെട്ടിപിടിച് കവിളിൽ മാറി മാറി ഉമ്മ കൊടുത്തു.. എന്റെയും കണ്ണ് നിറഞ്ഞിരുന്നു..
"അതേയ് സ്വന്തം മോൻ ഇവിടെ നിന്ന് തുരുമ്പെടുക്കുവാണേ..."
നമ്മളെ നോക്കി അസൂയയോടെ ചിരിച് കൊണ്ട് പറഞ്ഞ അച്ഛനെ നോക്കി
"ഓ പിന്നെ.. നിന്നെ ആർക്ക് വേണം.. പോടാ അവിടന്ന്.."
എന്നമ്മൂമ്മ പറഞ്ഞു..
"ആഹാ.. ഇത് നല്ല കൂത്ത്.. അപ്പൊ ഞാൻ തിരിച്ചു പോവാണേ അമേരിക്കക്ക് "
അതിന് മറുപടി ഒന്നും പറയാതെ തന്നെ അമ്മൂമ്മ സ്വന്തം മോനെയും കെട്ടിപിടിച്ചുമ്മ വച്ചു.. അച്ഛൻ തിരിച്ചും.. രണ്ട് പേരും കരഞ്ഞിരുന്നു..
"ഇപ്പൊ എങ്ങനുണ്ടച്ചാ.."
അമ്മയാണ് അപ്പൂപ്പനോട് ചോദിച്ചത്..
"കുഴപ്പില്ല മോളെ.. അത് ചെറിയ ഒരു നെഞ്ച് വേദന അല്ലെ.. ഗ്യാസിന്റെ പ്രശനം ആണെന്ന ഡോക്ടർ പറഞ്ഞത്.."
കള്ള അപ്പൂപ്പ.. എന്റെ മുന്നിൽ അഭിനയിച്ച മരിക്കുന്നുണ്ടെല്ലാരും.. ഞാൻ ഉള്ളിൽ പറഞ്ഞു ചിരിച്ചു..
"നമ്മളെന്താ ഇവിടെ അപ്പൂപ്പ.. തറവാട്ടിലേക്കല്ലേ പോവണ്ടത്.. ഇതേതാ സ്ഥലം എന്നോടൊന്നും പറഞ്ഞില്ലാലോ..."
ഞാൻ അപ്പൂപ്പനോട് ചോദിച്ചു..
"തറവാടൊക്കെ പൊട്ടിപ്പോളിയാറായെടാ..നമ്മളിനി ഇവിടെ ആണ്.. ഞാൻ തന്നെ പണി കഴിപ്പിച്ച വില്ലകൾ ആണെല്ലാം...മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കൊടുത്തു..ഗിരിക്കും വിഷ്ണുനും പിന്നെ ഒന്നെനിക്കും.."
"ഇവിടെ വേണ്ടപ്പൂപ്പ.. നമുക്ക് തറവാട്ടിലേക്ക് പോവാം.. എനിക്കാവിടെയാ ഇഷ്ടം.. ഇവിടെ എന്തിനാ വെറുതെ.. ഒരു മിനി അമേരിക്കൻ വീട് പോലെ തന്നെയുണ്ടല്ലോ കാണാൻ.."
ഞാൻ അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു
💬 Comments
View all comments